നേതാജി ഇന്ത്യയുടെ രാഷ്ട്രീയ പാരമ്പര്യത്തിന്‍െറ ഭാഗമെന്ന് മകള്‍ അനിത ബോസ്

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്‍്റെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതില്‍ നന്ദിയുണ്ടെന്ന് മകള്‍ അനിത ബോസ്. നേതാജി കുടുംബത്തിന്‍െറ മാത്രം സ്വത്തല്ളെന്നും ഇന്ത്യന്‍ പാരമ്പര്യത്തിന്‍െറ ഭാഗമാണെന്നും അനിത കൂട്ടിച്ചേര്‍ത്തു. നേതാജിയുമായി ബന്ധപ്പെട്ടുള്ള ചരിത്രപരമായ അഭ്യൂഹങ്ങള്‍ക്ക് ഇതോടെ അവസാനമാകുമെന്നാണ് പ്രതീക്ഷയെന്നും അനിത ബോസ് പറഞ്ഞു.

നേതാജിയുടെ 50ഓളം കുടുംബാംഗങ്ങള്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നുവെങ്കിലും അനിത ബോസിന് ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ജര്‍മനിയില്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അനിത അടുത്ത തവണ ഇന്ത്യയിലത്തെുമ്പോള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്നും വ്യക്തമാക്കി.

നേതാജിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാറിന്‍്റെ കൈവശമുള്ള രേഖകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍്റെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടിരുന്നു. തുടര്‍ന്ന് നേതാജിയുമായി ബന്ധപ്പെട്ടുള്ള 130 രഹസ്യ ഫയലുകള്‍ അദ്ദേഹത്തിന്‍െറ 118-ാം ജന്മവാര്‍ഷികമായ 2016 ജനുവരി 23ന് പുറത്തുവിടുമെന്ന് കേന്ദ്രം അറിയിച്ചു.

ബംഗാള്‍ സര്‍ക്കാരിന്‍്റെ കൈവശമുണ്ടായിരുന്ന  64 രഹസ്യരേഖകള്‍ സെപ്തംബറില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. 1964 വരെ നേതാജി ജീവിച്ചിരുന്നതായുള്ള സൂചനകള്‍  രഹസ്യരേഖകളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസ് 1945 ആഗസ്റ്റില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ തായ്ഹോക്കില്‍വെച്ച് കൊല്ലപ്പെട്ടെന്നായിരുന്നു ഒൗദ്യോഗികവിവരം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.