ന്യൂഡല്‍ഹി: ഡീസല്‍ വില ലിറ്ററിന് 95 പൈസ കൂട്ടി. പെട്രോള്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഈ മാസം രണ്ടാംതവണയാണ് ഡീസല്‍വില വര്‍ധിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് 50 പൈസ വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍വിലയില്‍ മാറ്റമില്ല. പെട്രോള്‍വിലയില്‍ സെപ്റ്റംബര്‍ ഒന്നിനാണ് അവസാനമായി മാറ്റംവരുത്തിയത്. അന്ന് ലിറ്ററിന് രണ്ടു രൂപ കുറച്ചു. അന്താരാഷ്ട്രവിപണിയില്‍ വിലയില്‍ മാറ്റങ്ങളുണ്ടായിട്ടും ബിഹാര്‍ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് പെട്രോള്‍വില കൂട്ടാതിരിക്കുന്നത്. എല്ലാ മാസവും ഒന്ന്, 16 തീയതികളിലാണ് വില മാറ്റം എണ്ണക്കമ്പനികള്‍ പരിശോധിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.