ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ ബീഫ് നിരോധം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹരജികള്‍ ഹൈകോടതിയുടെ ശ്രീനഗര്‍ ബെഞ്ചിനു പകരം ജമ്മുവിലെ മൂന്നംഗ ബെഞ്ച് പരിഗണിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈകോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചിരുന്നുവെന്നും കേസ് പരിഗണിക്കുന്നതില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നില്ളെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. ശ്രീനഗര്‍ ബെഞ്ച് കേസ് പരിഗണിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ഹരജിക്കാരന്‍െറ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന്, കേസ് പിന്‍വലിക്കാനും ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് എന്തെങ്കിലും വേദനാജനകമായ സംഭവം ഉണ്ടായാല്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനും അനുവദിക്കണമെന്ന ഹരജിക്കാരനായ പരിമോക്ഷ് സേഠിന്‍െറ അപേക്ഷ കോടതി അംഗീകരിച്ചു. നേരത്തേ ഹൈകോടതിയുടെ വ്യത്യസ്ത ബെഞ്ചുകള്‍ ബീഫ് നിരോധത്തിന് അനുകൂലമായും പ്രതികൂലമായും ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മൂന്നംഗ ബെഞ്ച് രൂപവത്കരിച്ച് ഹരജികള്‍ പരിഗണിക്കാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസിന് നിര്‍ദേശം നല്‍കിയ സുപ്രീംകാടതി രണ്ടുമാസത്തേക്ക് ബീഫ് നിരോധം നടപ്പാക്കല്‍ സ്റ്റേ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.