താണെ: മഹാരാഷ്ട്രയില്‍ മൂന്നുവയസ്സുകാരിയെ പുള്ളിപ്പുലി കൊന്നു. താണെ ജില്ലയിലെ കസാരയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.
കുടിലില്‍ മാതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ദീപാലി ഭഗത് എന്ന കുട്ടിയെ പുള്ളിപ്പുലി കടിച്ചുവലിച്ചു കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ മൃതദേഹം സമീപത്തുള്ള കാട്ടില്‍ കണ്ടത്തെി. പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സഹാപൂര്‍ എം.എല്‍.എ പാന്തുരംഗ് ബറോര സ്ഥലം സന്ദര്‍ശിച്ചു. കുട്ടിയുടെ കുടുംബത്തിന് 20,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചതായും ബറോര അറിയിച്ചു. വനംവകുപ്പ് അഞ്ചു ലക്ഷം നല്‍കുമെന്നും എം.എല്‍.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.