അഹ്മദാബാദ്: ട്രാവല്‍ ഏജന്‍സി വഴി ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് 2.11 കോടി തട്ടിയ കേസില്‍ കന്നട സിനിമാനടിയെ അഹ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നടിയും ടി.വി അവതാരകയുമായ മരിയ സൂസൈരാജ് (35) ആണ് വ്യാഴാഴ്ച അഹ്മദാബാദില്‍ അറസ്റ്റിലായത്.
വഡോദരയില്‍ ട്രാവല്‍ ഏജന്‍സി നടത്തിയിരുന്ന മരിയ വിമാന ടിക്കറ്റ് തരപ്പെടുത്തി നല്‍കാമെന്നറിയിച്ച് 1200 ഹജ്ജ് തീര്‍ഥാടകരില്‍നിന്ന് പണം വാങ്ങി മുങ്ങുകയായിരുന്നു. സ്വന്തം അഭിഭാഷകനെ കാണാന്‍ മരിയ അഹ്മദാബാദിലെ നരോദയിലുള്ള വീട്ടിലത്തെുമെന്ന രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഉച്ചക്ക് 1.30ഓടെ ഇവര്‍ പിടിയിലായത്. ഒരുമിച്ച് ബുക് ചെയ്താല്‍ ടിക്കറ്റ് ഒന്നിന് 400 രൂപവെച്ച് കിഴിവ് ലഭിക്കുമെന്ന് ധരിപ്പിച്ചാണ് ഫെബ്രുവരിയില്‍ മരിയ ഹജ്ജ് തീര്‍ഥാടകരെ സമീപിച്ചത്.
ജൂണിലാണ് ഇവര്‍ക്കെതിരെ പരാതി ലഭിച്ചതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ടി.വി പ്രൊഡ്യൂസറായ നീരജ് ഗവര്‍ണര്‍ കൊലക്കേസില്‍ പ്രതിയായ മരിയ 2008ല്‍ മൂന്നു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി മരിയയെ വഡോദര പൊലീസിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.