ദാദ്രി: ജനിച്ചു വളര്‍ന്ന ബിസാര വിട്ടുപോകില്ളെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഗോമാംസം കഴിച്ചുവെന്നാരോപിച്ച് ജനക്കുട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്‍െറ കുടുംബം. തങ്ങള്‍ എവിടേക്കും താമസം മാറ്റിയിട്ടില്ളെന്ന് അഖ്ലാഖിന്‍െറ മകന്‍ സര്‍താജ് പറഞ്ഞു.
‘ഇത് ഞങ്ങളുടെ ജന്മനാടും വീടുമാണ്. ഞങ്ങള്‍ ജനിച്ചത് ഇവിടെയാണ്, ഇവിടത്തെന്നെ മരിക്കുകയും ചെയ്യും. എന്തിന് ഞങ്ങള്‍ ബിസാര വിടണം’ -അദ്ദേഹം ചോദിച്ചു.
അഖ്ലാഖിന്‍െറ കുടുംബം നാടുപേക്ഷിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അവര്‍ നാട്ടില്‍തന്നെയുണ്ടെന്നും ദാദ്രിയിലെ ജില്ലാ മജിസ്ട്രേറ്റ് നാഗേന്ദ്ര പ്രസാദ് സിങ്ങും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.