70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്താനില്‍ അറസ്റ്റില്‍

കറാച്ചി: ജലാതിര്‍ത്തി ലംഘിച്ചതിന് 70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അറസ്റ്റ് ചെയ്ത ഇവരെ കറാച്ചി പൊലീസിന് കൈമാറി. ഇവരില്‍നിന്ന് 10 ബോട്ടുകള്‍ കണ്ടുകെട്ടിയതായി പാക് നാവിക സുരക്ഷ ഏജന്‍സി പ്രതിനിധി ലഫ്. കമാന്‍ഡര്‍ വാജിദ് നവാസ് അറിയിച്ചു. നേരത്തേ 100 മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.