യോഗേന്ദ്രയാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു; മര്‍ദ്ദിച്ചെന്ന് ആരോപണം

ന്യൂഡല്‍ഹി: സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ജന്തര്‍ മന്തറില്‍ നിന്നാണ് യാദവ് അറസ്റ്റിലായത്. കര്‍ഷകരുടെ പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് തന്നെ മര്‍ദ്ദിച്ചതായി ആരോപിച്ച യാദവ്, തന്‍െറ വസ്ത്രം കീറിയതായുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പാര്‍ലമെന്‍റ് പൊലീസ് സ്റ്റേഷനിലാണ് തനിക്ക് മര്‍ദ്ദനമേറ്റത്. ഞങ്ങള്‍ 96 പേരെ അവര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാല്‍ എന്തു കുറ്റമാണ് ഞങ്ങള്‍ ചെയ്തതെന്ന് അറിയില്ല ^യാദവ് ട്വിറ്ററില്‍ അറിയിച്ചു.

നേരത്തെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു സ്വരാജ് അഭിയാന്‍. കര്‍ഷകപ്രതിഷേധത്തിന്‍െറ ചിഹ്നമായി പ്രതിഷേധസ്ഥലത്ത് കലപ്പ സ്ഥാപിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.

വഞ്ചനയുടെ രാഷ്ട്രീയത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നി െല്ലന്ന് യോഗേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞു. സത്യസന്ധമായാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ 20 വളണ്ടിയര്‍മാര്‍ കലപ്പ സ്ഥാപിക്കുമെന്ന് ഞങ്ങള്‍ പൊലീസിനെ അറിയിച്ചിരുന്നു. അതുപ്രകാരം വനിതാ വളണ്ടിയര്‍മാര്‍ അവിടെ ചെന്നെങ്കിലും പൊലീസ് തടയുകയായിരുന്നു. അതിനാല്‍ വിലക്ക് നീക്കുന്നതുവരെ പ്രതിഷേധം തുടുരുമെന്നും യോഗേന്ദ്ര യാദവ് അറിയിച്ചു.

അതേസമയം യോഗേന്ദ്രയാദവിന്‍െറ അറസ്റ്റിനെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വിമര്‍ശിച്ചു. ഡല്‍ഹി പൊലീസ് യോഗേന്ദ്ര യാദവിനെ കൈകാര്യം ചെയ്തതിനെ അപലപിക്കുന്നുവെന്ന് കെജ് രിവാള്‍ പറഞ്ഞു. അവര്‍ അവിടെ സമാധാനപരമായി സമരം ചെയ്യുകയായിരുന്നു. അത് അവരുടെ മൗലികാവകാശമാണ് -കെജ് രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് സ്വരാജ് അഭിയാന്‍. ഇവരെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.