പനാജി: 25 പേരുടെ മരണത്തിനിടയാക്കിയ ഡിസംബർ ആറിലെ ഗോവ നിശാക്ലബ് തീപിടിത്തത്തിൽ തായ്ലൻഡിൽ അറസ്റ്റിലായ സഹ ഉടമകളെ ഗോവയിലെത്തിച്ചു. ബിർച് ബൈ റോമിയോ ലൈൻ നിശാക്ലബ് സഹഉടമകളായ സഹോദരങ്ങൾ ഗൗരവ് ലുത്രയെയും സൗരവ് ലുത്രയെയുമാണ് ഗോവയിലെത്തിച്ചത്. ഇരുവരെയും ഗോവ പൊലീസ് ഉടൻ ചോദ്യംചെയ്യും. തീപിടിത്തവുമായി ബന്ധപ്പെട്ട് നിശാക്ലബിലെ അഞ്ച് മാനേജർമാരെയും ജീവനക്കാരെയും പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
നിശാക്ലബിൽ തീപിടിത്തമുണ്ടായതിനുപിന്നാലെ ഡിസംബർ ഏഴിനാണ് ലുത്ര സഹോദരങ്ങൾ തായ്ലൻഡിലെ ഫുക്കെറ്റിലേക്ക് കടന്നത്. അധികൃതർ അവരുടെ പാസ്പോർട്ട് റദ്ദാക്കുകയും ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. തുടർന്ന് ഡിസംബർ 11ന് ഇരുവരെയും തായ്ലൻഡ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.