ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ വിക്കിപീഡിയ പേജില്‍ തിരുത്തല്‍ വരുത്തിയവരുടെ വിശദാംശങ്ങള്‍ ‘സുരക്ഷാ കാരണങ്ങളാല്‍’ പുറത്തുവിടാനാകില്ളെന്ന് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍. നെഹ്റുവിന്‍െറ പൂര്‍വികര്‍ മുസ്ലിംകളായിരുന്നെന്നുള്ള തെറ്റായ വിവരം വിക്കിപീഡിയയില്‍ രേഖപ്പെടുത്തിയത് സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററില്‍നിന്നായിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങളുന്നയിച്ച് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷക്കാണ് എന്‍.ഐ.സിയിലെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സ്വരൂപ് ദത്ത വിവരങ്ങള്‍ നല്‍കാനാവില്ളെന്ന മറുപടി നല്‍കിയത്. എന്നാല്‍, വിവരാവകാശനിയമത്തിലെ ഏതു വകുപ്പുപ്രകാരമാണ് അപേക്ഷകന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നിഷേധിച്ചതെന്ന് മറുപടിയില്‍ പരാമര്‍ശിക്കുന്നില്ല.
നെഹ്റുവിന്‍െറ വിവരങ്ങള്‍ തിരുത്താന്‍ ഉപയോഗിച്ച 164.100.41.28 എന്ന ഐ.പി വിലാസത്തിലുള്ള കമ്പ്യൂട്ടറിന്‍െറ വിശദാംശങ്ങളും ഈ സമയത്ത് പ്രസ്തുത കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്ന ഉദ്യോഗസ്ഥന്‍െറ വിവരങ്ങളും ആവശ്യപ്പെട്ട് ദേശീയ ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയത്തിലാണ് വിവരാവകാശനിയമപ്രകാരം അപേക്ഷ ലഭിച്ചത്. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടോയെന്നും അപേക്ഷയില്‍ ചോദിച്ചിരുന്നു.
വിവരം തിരുത്തിയ സംഭവത്തില്‍ ഉത്തരവാദികളെ കണ്ടത്തൊനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് നേരത്തേ ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. ഈ വിവരവും എന്‍.ഐ.സി പക്ഷേ അറിഞ്ഞിട്ടില്ല. ദേശീയ വിവരാവകാശ കമീഷന്‍െയും വിവിധ ഹൈകോടതികളുടെയും ഉത്തരവുകള്‍പ്രകാരം വിവരാവകാശനിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ മതിയായ കാരണം ചൂണ്ടിക്കാട്ടാതെ തള്ളാന്‍ പാടില്ല. നെഹ്റുവിന്‍െറ വിവരം തിരുത്തിയത് വിലകുറഞ്ഞ രാഷ്ട്രീയ നിലപാടാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.