Posted On
date_range Updated On
date_range വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു VIDEO
പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു. മിമിക്രി കലാകാരനും ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്റ്ററുമായ പാലാ സ്വദേശി അനൂപാണ് വരന്‍. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകിയില്‍ നാരായണന്‍ നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് അനൂപ്.
കമൽ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം സെല്ലുലോയ്ഡിലെ കാറ്റേ..കാറ്റേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു വൈക്കം വിജയലക്ഷ്മി മലയാള സിനിമാ പിന്നണി ഗാന രംഗത്തേക്ക് കടക്കുന്നത്. ഇപ്പോൾ മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും വിജയലക്ഷ്മിയുടെ അദ്ഭുത ശബ്ദം നാം കേട്ടു. ബാഹുബലിയിലെ ‘ആരിവൻ ആരിവൻ’ എന്ന ഗാനത്തിലൂടെ വിജയലക്ഷ്മി കൂടുതൽ പ്രശ്സ്തയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.