'ഇച്ചക്​ ധാനാ ബീച്ചക്​ ധാനാ'; സുഷമാ സ്വരാജിനൊപ്പം പാടി 'ഉസ്​ബെക്​ വൃദ്ധ'​ VIDEO

ഉസ്​ബെകിസ്ഥാൻ സന്ദർശിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജി​​​െൻറ ഒരു വീഡിയോ ആണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്ര​​െൻറാവുന്നത്​. ഒരു ഉസ്​ബെക്​ വൃദ്ധയുടെ തോളിൽ കയ്യിട്ട്​ അവർ പാടുന്ന ഗാനം ആസ്വദിക്കുകയാണ്​ സുഷമാ സ്വരാജ്​. പാടുന്നതാക​െട്ട പ്രശസ്​തമായ ഹിന്ദിഗാനവും. വിഖ്യാത ബോളിവുഡ്​ അഭിനേതാക്കളായ നർഗീസും രാജ്​ കപൂറും അഭിനയിച്ച ​'ശ്രീ420' എന്ന ചിത്രത്തിലെ മനോഹരമായ ‘ഇച്ചക്​ ധാനാ ബീച്ചക്​ ധാനാ’ എന്ന ഗാനമാണ്​ അവർ പാടിയത്​.

വിദേശ കാര്യമന്ത്രി സ്​ത്രീയുടെ പാട്ട്​ കേട്ട്​ അദ്​ഭുതം കൂറുന്ന വീഡിയോ വിദേശകാര്യ മന്ത്രാലയത്തി​​െൻറ വക്​താവാണ്​ ട്വിറ്ററിൽ പങ്കുവെച്ചത്​. ബോളിവുഡിന്​ അതിർത്തികളില്ലെന്നും രാജ്​ കുമാറും നർഗീസും ഉസ്​ബെകിസ്ഥാനിൽ പ്രശസ്​തരാണെന്നും ട്വീറ്റിൽ വക്​താവായ രവീശ്​ കുമാർ പറയുന്നു​. എന്തായാലും ഉസ്​ബെക്​ സത്രീയുടെ പാട്ട്​ ബോളിവുഡ്​ സിനിമാ പ്രേമികൾ ഏറ്റെടുത്തിട്ടുണ്ട്​.

Full View
Tags:    
News Summary - Uzbek woman hums bollywood song-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT