അമൃത്സർ: പ്രശസ്തരായ പഞ്ചാബി സൂഫി ഗായക സഹോദരന്മാരിലെ പ്യാരേലാൽ വദാലി (75) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം മൂലമാണ് മരണമെന്ന് ബന്ധുക്കൾ അറിയിച്ചു. നെഞ്ചുവേദനയെ തുടർന്ന് തിങ്കളാഴ്ചയാണ് പ്യാരേലാലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഉസ്താദ് പുരൻ ചന്ദ് വദാലിയുടെ ഇളയ സഹോദരനാണ് പ്യാരേലാൽ. കാഫിയാൻ, ഗസൽ, ഭജൻ എന്നിങ്ങനെ വ്യത്യസ്ത സമ്പ്രദായങ്ങളിൽ പാടി പ്രശസ്തിയാർജിച്ചവരാണ് വദാലി സഹോദരന്മാർ. നിരവധി സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2003ൽ ബോളിവുഡിലും ഇവർ അരങ്ങേറ്റം കുറിച്ചു. തനു വെഡ്സ് മനു, മോസം എന്നീ ചിത്രങ്ങളിലും ഇരുവരും പാടിയിട്ടുണ്ട്. ഭാര്യയും രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.