ക്രിസ്​പിനും സോണിയയും ഒരുമിച്ച പാട്ട്​ യൂട്യൂബ്​ ട്രെൻറിങ്ങിൽ ഒന്നാമത്​

മഹേഷി​​െൻറ പ്രതികാരത്തിലെ ക്രിസ്​പിനും സോണിയയും അത്ര പെ​െട്ടന്നൊന്നും മലയാളികളുടെ മനസ്സിൽ നിന്ന്​ പോവില്ല. ക്രിസ്​പിന്​ സോണിയയുമായി പ്രണയമാണെന്ന്​ തെറ്റിധരിച്ച ആർട്ടിസ്​റ്റ് ബേബിയെ ചീപ്പ്​ എന്ന്​ വിളിച്ചെങ്കിലും മമ്മൂട്ടിയുടെ സ്​ട്രീറ്റ്​ ലൈറ്റ്​സ്​ എന്ന ചിത്രത്തിൽ ശരിക്കും സോണിയയുമായി ക്രിസ്​പിൻ പ്രണയത്തിലാണ്​. 

Full View

ശാംദത്ത്​ സൈൻ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന  പുതിയ ചിത്രമാണ്​ സ്​ട്രീറ്റ്​ ലൈറ്റ്​സ്​. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ സൗബിനും  ലിജി മോൾ ജോസും പ്രധാന വേഷങ്ങളിലുണ്ട്​. ഇരുവരും ഒരുമിച്ച ഒരു പാട്ടാണിപ്പോൾ യൂട്യൂബിലെ ട്ര​െൻറിങ് ലിസ്​റ്റിൽ ഒന്നാമത്​. ‘കാലമെല്ലാം’ എന്ന ഹരിചരൺ ആലപിച്ച മനോഹരമായ ഗാനത്തി​​െൻറ സംഗീത സംവിധായകൻ പുതുമുഖമായ ആദർശ്​ അബ്രഹാം ആണ്​. മനു മഞ്​ജിത്തി​​െൻറതാണ്​ വരികൾ. 

ഫവാസ്​ മുഹമ്മദാണ്​ ചിത്രത്തി​​െൻറ തിരക്കഥയൊരുക്കിയത്​. കഥ കേട്ട്​ ഇഷ്​ടമായ മെഗാ സ്​റ്റാർ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നതിന്​ പുറമേ നിർമാണവും ഏറ്റെടുക്കുകയായിരുന്നു.

Full View
Tags:    
News Summary - Streetlights Kaalamellam Song - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT