Posted On
date_range Updated On
date_range ‘മതിവരാതെ നിമിഷമേ..’ സ്റ്റാൻഡ് അപ്പിലെ മതിവരാത്ത പാട്ട്
വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന ചിത്രമായ സ്റ്റാൻഡ് അപ്പിലെ ‘മതിവരാതെ നിമിഷമേ..’ എന്ന ഗാനം പുറത്തിറക്കി. ബി ലു പദ്മിനി നാരായണന്റെ വരികൾക്ക് വർക്കിയാണ് സംഗീതം പകർന്നത്. ആൻ ആമിയും റിതു വൈശാഖും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സ്റ്റാൻഡ് അപ്പിലെ കേന്ദ്ര കഥാപാത്രങ്ങളായ രജിഷ വിജയനും വെങ്കിടേഷും ഒരുമിച്ചുള്ള യാത്രയും ഇരുവരും തമ്മിലുള്ള പ്രണയവുമാണ് ഗാനത്തിന്റെ പശ്ചാത്തലം.
ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്റെ തിരക്കഥ. ആന്റോ ജോസഫാണ് നിർമാണം. നിമിഷി സജയൻ, അർജുൻ അശോകൻ, ജുനൈസ്, സീമ, സജിത മഠത്തിൽ, സുനിൽ സുഗത, പ്രസീത മേനോൻ, രാജേഷ് ശർമ, ജോളി ചിറയത്ത്, ദിവ്യ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഈ മാസം തിയേറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.