എസ്. ജാനകി ആശുപത്രിയിൽ

ബം​ഗ​ളൂ​രു: തെ​ന്നി​വീ​ണ് ഇ​ടു​പ്പെ​ല്ലി​ന് പ​രി​ക്കേ​റ്റ് മു​തി​ർ​ന്ന ച​ല​ച്ചി​ത്ര പി​ന്ന​ണി​ഗാ​യി​ക എ​സ്. ജാ​ന​കി ആ​ശു​പ​ത്രി​യി​ൽ. മൈ​സൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ജാ​ന​കി​യെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കി.

മൈ​സൂ​രു​വി​ലെ ബ​ന്ധു​വീ​ട്ടി​ൽ മൂ​ന്നു ദി​വ​സം മു​മ്പാ​ണ് ജാ​ന​കി വീ​ണ​ത്. ഇ​ടു​പ്പെ​ല്ലി​ൽ വേ​ദ​ന അ​ധി​ക​മാ​യ​തോ​ടെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ നി​ർേ​ദ​ശ​പ്ര​കാ​രം ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ മൈ​സൂ​രു​വി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Tags:    
News Summary - S Janaki Hospitalized- Music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT