​പ്രണവ്​ മോഹൻലാൽ എഴുതി, പാടിയ ആദിയിലെ ‘ജിപ്​സി പാട്ട്’ ​VIDEO

പ്രണവ്​ മോഹൻലാലി​​​െൻറ ‘ജിപ്​സി പാട്ട്​’ യൂട്യൂബിലൂടെ പുറത്ത്​ വിട്ടു. തിയറ്ററിൽ വിജയകരമായി ഒാടിക്കൊണ്ടിരിക്കുന്ന ആദി എന്ന ചിത്രത്തിലെ ‘ജിപ്​സി വുമൺ’ എന്ന പാട്ടി​​​െൻറ മേക്കിങ്​ വീഡിയോയാണ്​ ഗുഡ്​വിൽ എൻറർടൈൻമ​​െൻറ്​ പുറത്ത്​ വിട്ടത്​. ജിപ്​സി വുമൺ എന്ന ഇംഗ്ലീഷ്​ ഗാനം മനോഹരമായി പാടുന്ന താരപുത്രൻ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയാണ്​. പാ​െട്ടഴുതിയതും ഗാനത്തിന് വേണ്ടി​ ഗിറ്റാർ വായിച്ചതും പ്രണവ്​ തന്നെയാണ്​.

Full View

പ്രണവി​​​െൻറ വരികൾക്ക്​ അനിൽ ജോൺസണി​​​െൻറ സംഗീതം ചേരുന്നതോടെ പാട്ട്​ കേൾക്കാൻ ഇമ്പമുള്ളതാകുന്നുണ്ട്​. ആദിയിൽ ഹോളിവുഡ് നായകൻമാരെ​ അനുസ്​മരിപ്പിക്കുന്ന പാർകൗർ പ്രകടനത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത പ്രണവ്​ പുതിയ പാട്ടിലൂടെയും വിസ്​മയിപ്പിക്കുകയാണ്​. യൂട്യബിൽ ട്ര​​െൻറിങ്​ ലിസ്​റ്റിൽ ഇടം പിടിച്ചിരിക്കുകയാണ്​ പ്രണവി​​​െൻറ ജിപ്​സി പാട്ട്​.

Tags:    
News Summary - Pranav Mohanlal's Gypsy Women Making Video - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT