ഡിസ്‍ലൈക്കുകള്‍ വാരിക്കൂട്ടി ഒരു അഡാർ ലൗവിലെ പുതിയ ഗാനം

പുതുമുഖ താരങ്ങളുമായി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഒരു അഡാർ ലൗവിലെ 'ഫ്രീക്ക് പെണ്ണെ' എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗാനത്തിന് ഡിസ്‌ലൈക്ക് പ്രളയം. യൂട്യൂബിൽ വ്യാഴാഴ്ച റിലീസ് ചെയ്ത ഗാനം ഇതിനോടകം ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതെത്തി.

അതേസമയം ലൈക്കിനേക്കാൾ കൂടുതൽ ഡിസ്‌ലൈക്കാണ് ഗാനം സ്വന്തമാക്കിയത്. ഇതുവരെ 2,43,000 ഡിസ്‌ലൈക്ക് ആണ് ലഭിച്ചിരിക്കുന്നത്. 31,000 പേർ പാട്ട് ഇഷ്ടപ്പെട്ടതായി രേഖപ്പെടുത്തി. ചിത്രത്തിലെ ആദ്യ ഗാനം 'മാണിക്യമലരായ പൂവി'ക്ക് ലഭിച്ച പ്രേക്ഷകശ്രദ്ധ രണ്ടാമത്തെ ഗാനത്തിന് സ്വന്തമാക്കാൻ കഴിഞ്ഞില്ല.

Full View
Tags:    
News Summary - Oru Adaar Love- Freak Penne Song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT