Posted On
date_range Updated On
date_range ‘ഓമൽക്കിനാ മേഘം തോരാതെ പെയ്യുന്നു’; ഓണപ്പാട്ടുമായി അരവിന്ദ് വേണുഗോപാൽ
മലയാളികളുടെ പ്രിയ ഗായകൻ ജി. വേണുഗോപാലിന്‍റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ ഓണപ്പാട്ടുമായി മനംകവരുന്നു. അരവിന്ദ് വേണുഗോപാൽ പാടിയ 'ഓമൽക്കിനാ മേഘം തോരാതെ പെയ്യുന്നു' എന്ന ഗാനം ജി. വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ചു.
ആന്‍റണി പോൾ കീരംപിള്ളി രചിച്ച പാട്ടിന് അജയ് ജോബാണ് സംഗീതം നൽകിയത്. ‘ഓമൽക്കിനാ മേഘം തോരാതെ പെയ്യുന്നു, ഓർമ ചിരാതിൽ ഓണം തിരിനീട്ടുന്നേരം’ എന്ന് തുടങ്ങുന്നതാണ് പാട്ട്.
ചിങ്ങം, ഓണം, പുതു സ്വപ്നങ്ങൾ, പുതു ഗീതവും... എന്ന കുറിപ്പോടെയാണ് ജി. വേണുഗോപാൽ മകന്‍റെ ഗാനം പങ്കുവെച്ചത്.
നാലര മിനുട്ടോളം ദൈർഘ്യമുള്ള പാട്ടിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.