Posted On
date_range Updated On
date_range നജ്മല്‍ ബാബുവിന്‍െറ പൗത്രന്‍െറ ഗസല്‍ധാര
കോഴിക്കോട്: ഹിന്ദുസ്ഥാനിയുടെ മാസ്മരികതയില്‍ വല്യുപ്പമാര്‍ പാട്ടിന്‍െറ പട്ടുറുമാല്‍ തീര്‍ത്ത ടൗണ്‍ ഹാളില്‍ പൗത്രന്‍ രഹാന്‍ നജ്മലിന്‍െറ ‘അരങ്ങേറ്റം’ ചലച്ചിത്രഗാനത്തോടെയായിരുന്നു. കോഴിക്കോടിന്‍െറ അനശ്വര ഗായകന്‍ അബ്ദുല്‍ഖാദറിന്‍െറ പുത്രന്‍ നജ്മല്‍ ബാബുവിന്‍െറ മകന്‍െറ മകന്‍ അഞ്ചാം ക്ളാസുകാരന്‍ രഹാനാണ് ചലച്ചിത്രഗാനമായ അല്ലിയാമ്പല്‍ കടവില്‍ പാടി പിതൃക്കളുടെ പാട്ടിന്‍െറ തട്ടകത്തില്‍ ആദ്യമായി പാട്ടുമായത്തെിയത്.
ഗസല്‍ധാര കോഴിക്കോട് സംഘടിപ്പിച്ച മെഹ്ദി ഹസന്‍, നജ്മല്‍ ബാബു അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ പ്യാര്‍ ഭരേ സംഗീത സന്ധ്യയിലാണ് രഹാന്‍ മലയാള ചലച്ചിത്രഗാനവുമായി വേദിയിലത്തെിയത്. ചെലവൂര്‍ ബവന്‍സ് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയായ രഹാന്‍ നജ്മല്‍ ബാബുവിന്‍െറ മകന്‍ ലസ്ലിയുടെ മൂത്ത മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.