മകളുടെ വിവാഹത്തിൽ റോക് ഗാനവുമായി മേഘാലയ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും; വിഡിയോ വൈറൽ

ഷില്ലോങ്​: വിവാഹ ദിനത്തിൽ താരമാകുന്നത്​ ആരായിരിക്കും. വരനും വധുവുമാണെന്നായിരിക്കും ഏവരുടെയും മറുപടി. എന്നാൽ മേഘാലയിലെ ഷില്ലോങ്ങിൽ നടന്ന വിവാഹ ചടങ്ങിൽ തകർപ്പൻ ​റോക് ​ഗാനവുമായി വിരുന്നുകാരെ ഞെട്ടിച്ചത് വധുവിെൻറ പിതാവും മേഘാലയ മുഖ്യമന്ത്രിയുമായ മുകുൾ സാങ്​മയായിരുന്നു.

പ്രതിപക്ഷ നേതാവ്​ ഡോ. ദൊങ്കുപാർ റോയ്​, യുണൈറ്റഡ്​ ഡെമോക്രാറ്റിക്​ പാർട്ടി വർക്കിങ്​ പ്രസിഡൻറ്​ പോൾ ലിങ്​തോ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം 'തകർക്കാൻ' ഉണ്ടായിരുന്നു. ഏതായാലും വിഡിയോ നവമാധ്യമങ്ങളിൽ തരംഗമാണ്​.

Full View

ബീറ്റിൽസ്​ സംഗീത ബാൻറി​െൻറ ​'ഒാൾ മൈ ലവിങ്'​ എന്ന ക്ലാസിക്​ ഗാനമാണ്​ മുഖ്യമന്ത്രിയും കൂട്ടരും പാടിയത്​. ഇന്ത്യയിലെ റോക്​ സോങ്ങി​െൻറ തലസ്​ഥാനമായി അറിയപ്പെടുന്ന ഷില്ലോങ്ങിലെ പേരുകേട്ട പാട്ടുകാരനാണ്​ മുഖ്യമന്ത്രി സാങ്​മ.

കോളജ്​ സംഗീത ബാൻറിലെ അംഗമായിരുന്ന ഇദ്ദേഹം 2015ൽ ​മേഘാലയ നിയമസഭ കെട്ടിടത്തിെൻറ ഉദ്ഘാടന ദിവസവും പാടിയിരുന്നു. പ്രതിപക്ഷ നേതാവ്​ലിങ്ദോ കവിയും അനേകം ഗാനങ്ങൾ പാടിയിട്ടുള്ളയാളുമാണ്​.

 

Tags:    
News Summary - Meghalaya CM sang classic Beatles track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT