Posted On
date_range Updated On
date_range അപരാധ പങ്ക; മറഡോണയിലെ റാപ് സോങ് VIDEO
മായാനദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന മറഡോണ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തുവിട്ടു. ആദ്യ ഗാനത്തിൽ നിന്നും വിഭിന്നമായി ഒരു റാപ് സോങ്ങാണ് ആരാധകർക്കായി പുറത്തുവിട്ടിരിക്കുന്നത്. ഫെജോയുടെ വരികൾക്ക് സുഷിന്‍ ശ്യാമാണ് സംഗീതം നൽകിയിരിക്കുന്നത്.
നവാഗതനായ വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം ശരണ്യയാണ് നായിക. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കൃഷ്ണമൂര്‍ത്തി തിരക്കഥ എഴുതിയ ചിത്രം നിര്‍മ്മിക്കുന്നത് മിനി സ്റ്റുഡിയോ ആണ്. വിനോദ് കുമാറാണ് നിര്‍മ്മാതാവ്. ജൂണ്‍ 22നാണ് ചിത്രം തിയറ്ററുകളിലെത്തുക.
ഗാനം കേൾക്കാൻ ഇൗ ലിങ്കിൽ പോവുക>>> അപരാധ പങ്ക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.