Posted On
date_range Updated On
date_range റംലാബീഗത്തിന് മാപ്പിളപ്പാട്ട് പുരസ്കാരം സമ്മാനിച്ചു
കോഴിക്കോട്: തെക്കേപ്പുറം പൗരാവലിയുടെ കീഴിൽ കെ.എൻ.ആർ മെംബേഴ്സിെൻറ മാപ്പിളപ്പാട്ട് പുരസ്കാരം റംലാബീഗത്തിന് സമ്മാനിച്ചു. കുറ്റിച്ചിറ ഓപൺ സ്റ്റേജിൽ നടന്ന പരിപാടിയിൽ എം.കെ. രാഘവൻ എം.പി ഉപഹാരം സമർപ്പിച്ചു. കെ.പി. അബുല്ലക്കോയ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സി. അബ്ദുറഹ്മാൻ, ശ്രീകല, പി.എം. നിയാസ്, ലീഗ് ജില്ല സെക്രട്ടറി എൻ.സി. അബൂബക്കർ, ഇ.വി. ഉസ്മാൻ കോയ, കെ. മൊയ്തീൻകോയ, കമാൽ വരദൂർ, നസീമ അബ്ദുല്ലക്കോയ, പി.ടി. മുഹമ്മദലി, ഐ.പി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഹാഷിം കടാക്കലകം സ്വാഗതവും മെഹബൂബ് നന്ദിയും പറഞ്ഞു. ചടങ്ങിൽ റംലാബീഗം മാപ്പിളപ്പാട്ട് ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.