Posted On
date_range Updated On
date_range ‘മലരേ മൗനമായ് - പൂക്കൾ പൂക്കും തരുണം’ കവർ വേർഷൻ വൈറലാകുന്നു VIDEO
മുഹമ്മദ് അജ്മലിെൻറ മലരേ മൗനമായ് - പൂക്കൾ പൂക്കും തരുണം കവർ വേർഷൻ ശ്രദ്ധനേടുന്നു. പിന്നണി ഗായകനും റിയാലിറ്റി ഷോ താരവുമായിരുന്ന അജ്മൽ പാടിയ ഗാനം ഗായിക ചിത്രയാണ് റീലീസ് ചെയ്തത്. റഹീപ്പ് മീഡിയ ഗാനത്തിന് ദൃശ്യങ്ങൾ ഒരുക്കിയപ്പോൾ അലൻ രാജു വോക്കൽ & പ്രോഗ്രാമും രഞ്ജിത്ത് രവീന്ദ്രൻ മിക്സിങ്ങും നിർവഹിച്ചിരിക്കുന്നു.
നാട്ടിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ അജ്മൽ ഖത്തറിലെ മലയാളം എഫ്. എമ്മിൽ ജോലി ചെയ്യുകയാണ്. നിലവിൽ ഗോപി സുന്ദറിെൻറ മ്യുസ്സിക് ബാൻറ് ബിഗ് ജിയുടെ ഭാഗം കൂടിയാണ് അദ്ദേഹം.
മോഹൻലാൽ - പ്രിയദർശൻ - വിദ്യാസാഗർ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലെ മനോഹര ഗാനം "മധുമതി വിരിഞ്ഞുവോ" എന്ന ഗാനവും ദീപക് ദേവിെൻറ സംഗീതത്തിൽ ലാവണ്ടർ എന്ന ചിത്രത്തിലും അജ്മൽ പാടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.