Posted On
date_range Updated On
date_range സംഗീത സംവിധായകൻ ഖയ്യാം അന്തരിച്ചു
മുംബൈ: പ്രശസ്ത സംഗീത സംവിധായകൻ മുഹമ്മദ് സഹൂർ ഖയ്യാം (92) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 'കഭീ കഭീ മേരേ ദിൽ മേ...' ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ്. പത്മഭൂഷൺ ജേതാവ് കൂടിയായ ഖയ്യാം ശ്വാസകോശ സംബന്ധിയായ അസുഖങ്ങളെ തുടർന്ന് 10 ദിവസമായി ആശുപത്രിയിലായിരുന്നു. അന്ത്യകർമങ്ങൾ ചൊവ്വാഴ്ച വൈകീട്ടോടെ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.