Posted On
date_range Updated On
date_range അൻവറിന് ശേഷം റൊമാൻറിക് ഗാനത്തിൽ മമ്തയും പൃഥ്വിരാജും; നയനിലെ ആദ്യ ഗാനം
ഷാൻ റഹ്മാൻ ഇൗണമിട്ട പൃഥ്വിരാജ് ചിത്രം നയനിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘അകലെ’ എന്ന് തുടങ്ങുന്ന ഗാനം, ഹാരിബ് ഹുസൈനും ആൻ ആമിയുമാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണനും പ്രീതി നമ്പ്യാരും ചേർന്ന് രചിച്ച ഗാനത്തിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് അൻവർ എന്ന ചിത്രത്തിലെ ‘കിഴക്ക് പൂക്കും മുരിക്കിനെന്തൊരു’ എന്ന ഗാനത്തിന് ശേഷം മമ്തയും പൃഥ്വിരാജും ഒരുമിക്കുന്ന ഒരു റൊമാൻറിക് ഗാനമെന്ന പ്രത്യേകതയും ‘അകലേ’ എന്ന ഗാനത്തിനുണ്ട്.
ജീനുസ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിെൻറ കാമറ അഭിനന്ദൻ രാമാനുജെൻറതാണ്. ഷമീർ മുഹമ്മദാണ് എഡിറ്റർ. പശ്ചാത്തല സംഗീതം ശേഖർ മേനോനും സൗണ്ട് ഡിസൈൻ അരുണ രാമ വർമയും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.