ജയസൂര്യ വീണ്ടും ഗായകനാകുന്നു; സംഗീതം രതീഷ്​ വേഗ

പ്രശസ്​ത സംഗീത സംവിധായകൻ രതീഷ്​ വേഗയുടെ സംവിധാനത്തിൽ ഒരിക്കൽകൂടി നടൻ ജയസൂര്യ ഗായകനാകുന്നു. മാധവ് രാമദാസൻ സം വിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിലാണ്​ ജയസൂര്യയുടെ പുതിയ ഗാനമുള്ളത്​. ഗിന്നസ്​ പക്രുവാണ്​ ചിത്രത്തിൽ നായകനാകുന്നത്​.

‘ആശിച്ചവനാകാശത്തുന്നൊരാനേ കിട്ടി’, കുരുത്തക്കേടി​​​െൻറ കൂടാണെ എന്നീ ഗാനങ്ങൾക്ക്​ ശേഷം മറ്റൊരു ഗാനവുമായി എത്തു​ന്ന വിവരം ജയസൂര്യ തന്നെയാണ്​ ഫേസ്​ബുക്കിലൂടെ അറിയച്ചത്​. പ്രാണ എന്ന നിത്യ മേനോൻ നായികയായ ചിത്രത്തിലെ സൂപ്പർഹിറ്റ്​ ഗാനങ്ങൾക്ക്​ ശേഷം രതീഷ്​ വേഗ സംഗീതം നിർവഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്​. ഒരു പെപ്പി നമ്പറായാണ് ഗാനമവതരിപ്പിച്ചിരിക്കുന്നത്​​.

Full View
Tags:    
News Summary - jayasurya singing for ratheesh vega-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT