Posted On
date_range Updated On
date_range വാഹനാപകടം: സംഭവിച്ചതിൽ കുറ്റബോധമുണ്ടെന്ന് ആദിത്യ നാരായൺ
മുംബൈ: ആഢംബര കാർ അമിതവേഗത്തിൽ ഒാടിച്ചുണ്ടായ സംഭവത്തിൽ മാപ്പപേക്ഷയുമായി ബോളിവുഡ് ഗായകൻ ആദിത്യ നാരായൺ. ആദിത്യ ഒാടിച്ച മെഴ്സിഡസ് ബെൻസ് ഒാേട്ടാറിക്ഷയുമായി കൂട്ടിയിച്ച് രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. തിങ്കളാഴ്ച വൈകിട്ട് അന്ധേരിയിലെ ലോഖ്ഗണ്ഡ്വാല ബാക്ക് റോഡിലാണ് അപകടമുണ്ടായത്.
നിർഭാഗ്യവശാൽ തെൻറ പിഴവുമൂലമുണ്ടായ അപകടത്തിൽ കുറ്റബോധമുണ്ട്^ ആദിത്യ പ്രതികരിച്ചു. അപകടം നടന്നയുടൻ പരിക്കേറ്റ ഒാേട്ടാ ഡ്രൈവറെയും യാത്രക്കാരിയെയും കോകിലാ ബെൻ അംബാനി ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലൂടെ അവർ സുഖം പ്രാപിച്ചുവരുന്നു. പരിക്കേറ്റവർക്കുള്ള ചികിത്സ ചെലവു വഹിക്കുമെന്നും ആദിത്യ നാരായൺ പ്രസ്താവനയിലൂടെ അറിയിച്ചു.
അപകടത്തെ തുടർന്ന് നടനും ഗായകനുമായ ആദിത്യയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.