Posted On
date_range Updated On
date_range വേറിട്ട ആൽബമായി തത് ത്വം അസി
പരമ്പരാഗത ആഖ്യാനശൈലിയും ചട്ടകൂടുകളും പൊളിച്ചെഴുതി ഒരു കൂട്ടം ചെറുപ്പക്കാരുടെ മ്യൂസിക്കൽ (ഡിവോഷണൽ) ആൽബം തത് ത്വം അസി (TAT TVAM ASI) പുറത്തിറങ്ങി. മൂന്ന് യുവാക്കളുടെ ആത്മീയ യാത്രയെ അടിസ്ഥാനമാക്കിയുള്ള വിഷ്വലുകളാൽ ഗംഭീരവും പുതുമയുള്ളതുമായ ആൽബം സ്പിരിച്വൽ ജേർണി എന്ന ടാഗ് ലൈനോട് നീതി പുലർത്തുന്നുണ്ട്. സംവിധാനം: ഹരികൃഷ്ണൻ ജി., സംഗീത സംവിധാനം- ആലാപനം: രതീഷ് ശങ്കർ, നിർമാണം: അഖിൽ പിള്ളയും -വിഷ്ണു പ്രകാശ്. കാമറ വരുൺ കെ. ഷാജിയും എഡിറ്റിങ് അഭിലാഷ് ആനന്ദും ആണ് നിർവഹിച്ചത്. മില്ലേനിയം ഓഡിയോസ് റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.