Posted On
date_range Updated On
date_range കൺട്രി സിങ്ങർ കാലി ഷോറിന് കോവിഡ്
വാഷിങ്ടൺ: അമേരിക്കൻ കൺട്രി സിങ്ങർ കാലി ഷോറിന് കോവിഡ് 19. കാലി ഷോർ തന്നെ ട്വിറ്ററിലൂടെയാണ് പരിശോധനാ ഫലം പുറത്തുവിട്ടത്.
"മൂന്നാഴ്ചത്തെ നിരീക്ഷണത്തിലാണ്. ഞാൻ നിയന്ത്രണം പാലിക്കും. സുഖം തോന്നുന്നു. എന്നാൽ, രോഗം എത്ര മാത്രം അപകടകരമാണെന്ന് വ്യക്തമായി. വൈറസിനെ ജനങ്ങൾ ഗൗരവത്തോടെ എടുക്കാത്തത് നിരാശപ്പെടുത്തുന്നു.
ആദ്യത്തെ കുറച്ച് ദിവസം ദുരിതപൂര്‍ണമാണ്. പിന്നീട് ഒന്നും തോന്നിയില്ല. ശരീരവേദനയും പനിയും അനുഭവപ്പെടുന്നു. രുചിക്കാനും മണം തിരിച്ചറിയാനുമുള്ള കഴിവ് പൂർണമായി നഷ്ടപ്പെട്ടു." -25കാരിയായ കാലി ഷോർ ട്വിറ്ററിൽ അനുഭവങ്ങൾ പങ്കുവെച്ചു.
ടോം ഹാൻക്സ്, റിത വിൽസൺ, ഇഡ്രിക് എൽബ എന്നീ പ്രശസ്തർ തങ്ങൾക്ക് വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു. പ്രശസ്ത കൺട്രി സിങ്ങറായ ജോ ഡിഫ്ഫി (61) കോവിഡ് വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.