കോവിഡ് 19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകര്‍ക്ക് നന്ദി അറിയിച്ച് പ്രശസ്ത സംഗീത സംവിധായകന് എ.ആർ. റഹ്മാൻ. ആരോഗ്യപ്രവര്‍ത്തകരുടെ ധൈര്യത്തിനും നിസ്വാര്‍ത്ഥ സേവനത്തി നും നന്ദി അറിയിക്കുന്നതായി റഹ്മാന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
‘നമുക്കിടയിലെ വ്യത്യാ സങ്ങളെ മറന്ന് ലോകത്തെ കീഴ്മേൽ മറിക്കുന്ന ഈ അദൃശ്യശത്രുവിനെ നേരിടാനുളള യജ്ഞത്തിൽ ഒരുമിച്ചു നിൽക്കണം. ദൈവം നമു ക്കുള്ളിൽ തന്നെയാണ്. ഇപ്പോൾ മതസ്പർധക്കുള്ള സമയമല്ല. സർക്കാരിെൻറ നിർദേശങ്ങൾ പാലിക്കുക. കുറച്ചുകാലത്തേക്ക് നിങ്ങൾ സ്വയം ഐസോലേഷനിലിരിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് തന്നെ ഗുണകരമായി ഭവിക്കും. -അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം
ഇന്ത്യയിലാകമാനമുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലിചെയ്യുന്ന ഡോക്ടർമാരോടും നഴ്സുമാരോടും അവരുടെ ധൈര്യത്തിനും നിസ്വാർഥ സേവനത്തിനും നന്ദി അറിയിക്കാനാണ് ഇൗ സന്ദേശം.
‘നമുക്കിടയിലെ വ്യത്യാസങ്ങളെ മറന്ന് ലോകത്തെ കീഴ്മേൽ മറിക്കുന്ന ഈ അദൃശ്യശത്രുവിനെ നേരിടാനുളള യജ്ഞത്തിൽ ഒരുമിച്ചു നിൽക്കണം. മനുഷ്യത്വം ഉണർന്നു പ്രവർത്തിക്കേണ്ട കാലമാണ്. നമ്മുടെ അയൽക്കാരെയും പ്രായമാവരെയും അതിഥി തൊഴിലാളികളെയും നമുക്ക് സഹായിക്കാം.
ദൈവം നമുക്കുള്ളിൽ തന്നെയാണ്. ഇപ്പോൾ മതസ്പർധക്കുള്ള സമയമല്ല. സർക്കാരിെൻറ നിർദേശങ്ങൾ പാലിക്കുക. കുറച്ചുകാലത്തേക്ക് നിങ്ങൾ സ്വയം ഐസോലേഷനിലിരിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് തന്നെ ഗുണകരമായി ഭവിക്കും. നിങ്ങൾ വൈറസിെൻറ വാഹകരാണെന്നു പോലും ഈ രോഗം നിങ്ങളെ അറിയിക്കില്ല. അതുകൊണ്ട് ചെറിയ ലക്ഷണങ്ങളെ അവഗണിക്കേണ്ട. വ്യാജ വാർത്തകളും പ്രചാരണങ്ങളും നടത്തി ആകാംക്ഷയും ഭീതിയും വർധിപ്പിക്കേണ്ട സമയവുമല്ലിത്. ചിന്തിച്ച് പ്രവർത്തിക്കാം. അനേകകോടി ആളുകളുടെ ജീവനുകൾ നമ്മുടെ കയ്യിലാണെന്ന ചിന്തയിൽ…’-റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.