Posted On
date_range Updated On
date_range അനുപ് ജലോട്ടയുമായുള്ള മകളുടെ ബന്ധം അംഗീകരിക്കില്ലെന്ന് ജസ്ലീൻെറ കുടുംബം
ഗായകൻ അനുപ് ജലോട്ടയും മകൾ ജസ്ലീൻ മാത്തറുമുള്ള ബന്ധം അംഗീകരിക്കില്ലെന്ന് ജസ്ലീൻെറ കുടുംബം. അവരുടെ ബന്ധത്തിന്റെ യാഥാർത്ഥ്യം കുടുംബത്തെ ഞെട്ടിച്ചുവെന്ന് ജസ്ലീൻറെ പിതാവ് കെസാർ മാഥാരു പറഞ്ഞു. ഈ ബന്ധം ഞാൻ ഒരിക്കലും അംഗീകരിക്കില്ല. ഞാൻ അവരെ അനുഗ്രഹിക്കില്ല- അദ്ദേഹം പറഞ്ഞു.
മകളുടെ പാട്ട് മെച്ചപ്പെടുത്തുന്നതിന് മൂന്നോ നാലോ വർഷം മുമ്പാണ് 65 കാരനായ ജലോട്ടയുടെ അടുത്ത് അവളെ പറഞയച്ചത്. അവരുടെ ബന്ധം ഇവ്വിധം ആകുമെന്ന് ഒരിക്കലും കരുതിയില്ല. എന്നോട് ഇക്കാര്യം ഒരിക്കലും സൂചിപ്പിച്ചിരുന്നില്ല. ജലോട്ടയുമായുള്ള ബന്ധം അവർ ടെലിവിഷനിലൂടെ പ്രഖ്യാപിച്ചപ്പോൾ ഞെട്ടിപ്പോയെന്നും പിതാവ് പറഞ്ഞു.
തങ്ങൾ പ്രണയത്തിലാണെന്ന് ജലോട്ടയും 28കാരിയായ ജസ്ലീനും ബിഗ്ബോസ് റിയാലിറ്റി ഷോയിലാണ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.