Posted On
date_range Updated On
date_range "ആരാധികേ... മഞ്ഞുതിരും വഴിയരികേ"; മനംകവർന്ന് അമ്പിളിയിലെ പാട്ട്
സൗബിൻ ഷാഹിർ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ അമ്പിളിയിലെ 'ആരാധികേ... മഞ്ഞുതിരും വഴിയരികേ' എന്ന പാട്ടിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. അമ്പിളിയിലെ 'ഞാൻ ജാക്സനല്ലെടാ' എന്ന ട്രെയിലർ ഗാനം നേരത്തെ ശ്രദ്ധ നേടിയിരുന്നു.
ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോർജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് അമ്പിളി. പുതുമുഖമായ തന്‍വി റാമാണ് ചിത്രത്തിലെ നായിക.
വിനായക് ശശികുമാറാണ് 'ആരാധികേ... മഞ്ഞുതിരും വഴിയരികേ' എന്ന ഗാനത്തിന്‍റെ രചയിതാവ്. വിഷ്ണു വിജയ് ആണ് സംഗീതം നിർവഹിച്ചത്. സൂരജ് സന്തോഷ്, മധുവന്തി നാരായൺ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.