അനിൽ കപൂർ ‘അച്ചേ ദിൻ കബ്​ ആയേ​െങ്ക’ എന്ന്​ പാടി; വിവാദമായതോടെ തിരുത്തി VIDEO

മോദി സർക്കാരിനെ വിമർശിച്ചെന്ന്​ കാട്ടി അനിൽ കപൂർ, ​െഎശ്വര്യ റായ്​ ചി​ത്രം ഫാന്നേ ഖാനിലെ ഗാനത്തി​​െൻറ വരികൾ തിരുത്തിച്ചു. ‘അച്ചേ ദിൻ കബ്​ ആയേ​െങ്ക‘ എന്ന്​ തുടങ്ങുന്ന പാട്ടാണ്​ അണിയറക്കാരെ പുലിവാല്​ പിടിപ്പിച്ചത്​. അനില്‍കപൂറാണ് ഇൗ ഗാനത്തില്‍ അഭിനയിച്ചത്. പാട്ട് ​വൈറലായതോടെ ചിലര്‍ പാട്ടിനെ കേന്ദ്രസര്‍ക്കാറിനെയും മോദിയേയും വിമര്‍ശിക്കാൻ ഉപയോഗിക്കുകയായിരുന്നു. 

ഇർഷാദ്​ കാമിലി​​െൻറ വരികൾക്ക്​ അമിത്​ ത്രിവേദി സംഗീതം നൽകി ആലപിച്ച ഗാനം ഇതിനകം 2.5 മില്യണ്‍ കാഴ്ചക്കാരെയാണ്​ സൃഷ്​ടിച്ചത്​.

രാജ്യം വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പി​​െൻറ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യമായതിനാൽ സര്‍ക്കാര്‍ അനുകൂലികളെ ഗാനം ചൊടിപ്പിക്കുകയും സംഭവം വിവാദമാവുകയും ചെയ്​തു. തുടർന്ന്​ ‘അച്ചേ ദിന്‍ കബ് ആയെങ്കെ’ മാറ്റി ‘മേരെ ആച്ചെ ദിന്‍ ഹെ ആയേരെ’ എന്നാക്കുകയായിരുന്നു.

അനില്‍കപൂര്‍, രാജ്കുമാര്‍ റാവു, ഐശ്വര്യ റായ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അതുല്‍ മഞ്ചരേക്കര്‍ സംവിധാനം ചെയ്ത ഫന്നേ ഖാൻ ആഗസ്​ത്​ മാസം റിലീസിനൊരുങ്ങുകയാണ്​.

പാട്ടിന് അനാവശ്യമായി രാഷ്ട്രീയ നിറം നല്‍കുകയായിരുന്നു, അത് സര്‍ക്കാറി​​െൻറ പരസ്യവാചകമായിരുന്നുവെന്നത് ഓര്‍ത്തില്ല, പാട്ടിന് ഇത്തരത്തിലൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാലാണ് തിരുത്തല്‍ വരുത്തിയതെന്നുമായിരുന്നു- ഇതായിരുന്നു സംവിധായക​​െൻറ പ്രതികരണം.

Full View
Tags:    
News Summary - Achche Din Video FANNEY KHAN Anil Kapoor-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT