Posted On
date_range Updated On
date_range പ്രേക്ഷക ഹൃദയം കീഴടക്കി ജാനുവും റാമും; 96ലെ പുതിയ ഗാനം VIDEO
മലയാളിയായ ഗോവിന്ദ് വസന്ത സംഗീതം നിർവഹിച്ച മെഗാ ഹിറ്റ് ചിത്രം 96ലെ മറ്റൊരു മനോഹര ഗാനം കൂടി പുറത്തുവിട്ടു. ചിന്മയി ശ്രീപദയും പ്രദീപ് കുമാറും ചേർന്ന് ആലപിച്ച 'താഭങ്കളേ' എന്നു തുടങ്ങുന്ന ഗാനമാണ് കാത്തിരിപ്പിനൊടുവിൽ റിലീസ് ചെയ്തത്.
ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തൈക്കുടം ബ്രിഡ്ജിലൂടെ പ്രശസ്തനായ വയലിനിസ്റ്റ് ഗോവിന്ദ് വസന്തക്ക് വിജയ് സേതുപതി-തൃഷ ജോഡികളുടെ ചിത്രം കരിയർ ബ്രേക്കാണ് നൽകിയത്. ഗോപി സുന്ദറിന് ശേഷം അന്യ ഭാഷയിൽ ചാർട്ട് ബസ്റ്റർ പാട്ടുകളൊരുക്കിയ സംഗീത സംവിധായകനായിരിക്കുകയാണ് ഗോവിന്ദ് വസന്ത.
സി. പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് എസ്. നന്ദഗോപാലാണ്. ഛായാഗ്രഹകനായ പ്രേമിനും 96 ഒരു വലിയ ബ്രേക്കാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.