മലയാളിത്തമുള്ള പാട്ടുമായി ഉണ്ണിമേനോന്‍ വീണ്ടും

ചെറിയ ഇടവേളക്ക് ശേഷം വീണ്ടും മലയാളത്തില്‍ ഉണ്ണിമേനോന്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായ ‘ജേക്കബിന്‍്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന ചിത്രത്തിലെ ‘തിരുവാവണിരാവ് മനസാകെ നിലാവ്..’എന്ന ഗാനമാണ് ഉണ്ണിമേനോനും സിതാരയും ചേര്‍ന്ന് ആലപിച്ചിരിക്കുന്നത്. 2008ല്‍ വെറുതെ ഒരു ഭാര്യയിലെ ‘ഓംകാരം ശംഖില്‍..’, 2011ല്‍ ബ്യൂട്ടിഫുളിലെ ‘മഴനീര്‍തുള്ളകള്‍..’ എന്നീ ഹിറ്റ് ഗാനങ്ങള്‍ക്കുശേഷം ഉണിമേനോന്‍്റെ ശ്രദ്ധേയമായ ഗാനമാണിത്. ഓണത്തെക്കുറിച്ചുള്ള പാട്ടായതിനാല്‍ മലയാളികള്‍ ഏറ്റുപാടാന്‍ ഏറെ സാധ്യതയുള്ള ഗാനമാണിത്. മലയാളിത്തം തുളുമ്പുന്ന വരികളും ഈണവുമാണ് ഗാനത്തിനുള്ളത്. ഇതിന്‍െറ വീഡിയോ റിലീസ് ചെയ്തു. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ ഗാനത്തിന്‍്റെ വരികള്‍ രചിച്ചിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്247ന്‍്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=VrrnflVEiMg
വിനീത് ശ്രീനിവാസന്‍ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന ‘ജേക്കബിന്‍്റെ സ്വര്‍ഗ്ഗരാജ്യം’ ദുബായ് പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളെ  പ്രമേയമാക്കി അവതരിപ്പിക്കുന്നു. നിവിന്‍ പോളി, രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി, ലക്ഷ്മി രാമകൃഷ്ണന്‍, സായികുമാര്‍, ടി.ജി രവി, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍ തുടങ്ങിയവര്‍ അണിനിരക്കുന്നു. പുതുമുഖം റീബ ജോണ്‍ ആണ് നിവിന്‍ പോളിയുടെ നായികയായി അഭിനയിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-19 06:37 GMT
access_time 2026-07-12 05:14 GMT