ഒന്നുകൂടി പാടാമെന്ന്​ ഷാറൂഖ്​; പാടിയത്​ മതിയെന്ന്​ മകൻ അബ്രാം

മുംബൈ: കോവിഡ്​ മൂലം ദുരിതത്തിലായവരെ സഹായിക്കാൻ സംവിധായകരായ കരൺ ജോഹറും സൊയ അക്​തറും ഞായറാഴ്​ച അണിയിച്ചൊരുക്കിയ ഓൺലൈൻ പരിപാടിയായ  ‘ഐ ഫോർ ഇന്ത്യ’യിൽ ലോക്​ഡൗൺ സ്​പെഷൽ ഗാനമാലപിച്ചാണ്​ ബോളിവുഡിലെ കിങ്​ ഖാൻ ഷാറൂഖ്​ ഖാൻ ആരാധകർക്ക്​ വിരുന്നൊരുക്കിയത്​. താരത്തി​​െൻറ ആലാപനം ആരാധകർക്ക്​ ഇഷ്​ടമായെങ്കിലും മകൻ അബ്രാം ഖാന്​ പിതാവി​​െൻറ പാട്ട്​ അത്ര പിടിച്ചില്ല.  

 ‘സബ്​ സഹി ഹോഗി’ എന്ന്​ പേരിട്ട ഗാനം ഷാരൂഖ്​ പാടുന്നതിനിടെ രംഗപ്രവേശനം ചെയ്യുന്ന അബ്രാം പിതാവിനൊപ്പം ചുവടുവെച്ച്​ ഷോയുടെ മൊത്തം ക്രെഡിറ്റ്​ അടിച്ചെടുത്തു. ഒപ്പം ഷോയുടെ അവസാനത്തിൽ ഒരുവട്ടം കൂടി പാടാൻ തുനിഞ്ഞ ഷാറൂഖിനെ ‘പപ്പാ മതി’ എന്നു പറഞ്ഞ്​ കുഞ്ഞ്​ അബ്രാം വിലക്കുകയായിരുന്നു. ഷാറൂഖി​​െൻറ മികച്ച പ്രകടനവും അബ്രാമി​​െൻറ കുസൃതിത്തരങ്ങളും നിറഞ്ഞുനിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ്​ പങ്കുവെക്കുന്നത്​. ഗാനത്തി​​െൻറ വരികൾ മികച്ച പ്രചോദനമേകുന്നതായി ചിലർ കുറിക്കുന്നു. 

ലോക്​ഡൗൺ കാലത്ത്​ സമുഹം കടന്ന്​ പോകുന്ന അവസ്​ഥാന്തരങ്ങളെക്കുറിച്ച്​ പ്രതിപാദിക്കുന്ന​ ഗാനത്തിന്​ സെയ്​നി പേന ചലിപ്പിച്ചപ്പോൾ ബാദ്​ഷായാണ്​ ഇൗണം നൽകിയത്​. നിലവിലെ സാഹചര്യം അൽപം മോശമാണെങ്കിലും കാര്യങ്ങൾ മെച്ചപ്പെടുമെന്നും എല്ലാം പൂർവസ്​ഥിതിയിലാകുമെന്നും ഗാനം പറഞ്ഞുവെക്കുന്നു. 

നാല്​മണിക്കൂർ 20 മിനിറ്റ്​ സമയം നീണ്ടുനിന്ന ഓണലൈൻനിശയിലൂടെ ഗിവ്​ ഇന്ത്യയുടെ കോവിഡ്​ ഫണ്ടിലേക്ക്​ മൂന്ന്​കോടി രുപ സമാഹരിച്ചു. ഷാറൂഖിനെ കൂടാതെ അമിതാഭ്​ ബച്ചൻ, ഋത്വിക്​ റോഷൻ, പ്രിയങ്ക ചോപ്ര, നിക്​ ജൊനാസ്​, ആലിയ ഭട്ട്​, സെയ്​ഫ്​ അലി ഖാൻ, കരീന കപുർ, വിൽ സ്​മിത്ത്​, അനുഷ്​ക ശർമ, വിരാട്​ കോഹ്​ലി, ആയുഷ്​മാൻ ഖുരാന, വിക്കി കൗഷൽ, കത്രീന കൈഫ്​, മിനി കാലിങ്​, ജാക്ക്​ ബ്ലാക്ക്​, ജോ ജൊനാസ്​, സോഫി ടേണർ, അർജുൻ കപുർ എന്നിവരും പരിപാടിയുടെ ഭാഗമായി. 

Tags:    
News Summary - Shah Rukh Khan sings 'Lockdown special' song; AbRam says 'It is enough'- movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.