??- ?? ???? ?????????? ??? ?????? ????? ?????

വാലിഖാന് പിന്നാലെ ഗോൾഡ്മാനും പോയി...

മുംബൈ: മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇന്ത്യൻ സിനിമാ ലോകത്തിന് കനത്ത നഷ്ടം സമ്മാനിച്ച് രണ്ട് പ്രതിഭകൾ വിട പറഞ്ഞത്. ഇർഫാൻ ഖാനും ഋഷി കപൂറും. ഒരാൾ അഭിനയത്തി​​​​െൻറ പൂർണതയും മറ്റെയാൾ അനുരാഗത്തി​​​​െൻറ പൂർണതയും അഭ്രപാളി യിൽ അനുഭവിപ്പിച്ചവർ. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് പ്രിയ താരങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുകയാണ് ആര ാധകരിപ്പോൾ. ഒരു സിനിമയിൽ മാത്രമാണ് ഋഷി കപൂറും ഇർഫാൻ ഖാനും ഒരുമിച്ചത്. 2013ൽ പുറത്തിറങ്ങിയ 'ഡി - ഡേ'യിൽ.

ഈ സിനിമയ ിൽ ഇരുവരും ഒരുമിച്ച് ഒരു കാറിൽ യാത്ര ചെയ്യുന്ന രംഗത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും ആകസ്മിക മരണവും 'ഡി- ഡേ'യിൽ ഇവർ ചെയ്ത കഥാപാത്രങ്ങളുടെ നിയോഗവും സംബന്ധിച്ച സമാനതയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. നിഖിൽ അദ്വാനി സംവിധാനം ചെയ്ത സിനിമയിൽ ഇഖ്ബാൽ സേട്ട് എന്ന ഗോൾഡ്മാൻ ആയിട്ടാണ് ഋഷി കപൂർ വേഷമിടുന്നത്. പാകിസ്താനിൽ ഒളിവിൽ കഴിഞ്ഞ് ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്ന അധോലോക നായകനാണ് ഗോൾഡ്മാൻ. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനോട് സാമ്യമുള്ള കഥാപാത്രം. ഗോൾഡ്മാനെ കണ്ടെത്തി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോകാൻ ചുമതലപ്പെട്ട 'റോ' ഏജൻറാണ് ഇർഫാൻ ഖാൻ വേഷമിട്ട വാലിഖാൻ. മരണത്തിലേക്ക് വാലിഖാൻ ആദ്യമേ പോയി. പിന്നാലെ ഗോൾഡ്മാനും.

ഒരു സിനിമയിലേ അഭിനയിച്ചുള്ളു എങ്കിലും ഏറെ സൗഹൃദത്തിലായിരുന്നു ഇരുവരും. അഭിനയശൈലി, കൈകാര്യം ചെയ്യുന്ന പ്രമേയങ്ങൾ എന്നിവയൊക്കെ വ്യത്യസ്തമായിരുന്നെങ്കിലും ഇരുവരും പരസ്പരം ബഹുമാനിച്ചിരുന്നു. ഇരുവർക്കും 2018 ലാണ് കാൻസർ സ്ഥിരീകരിച്ചതെന്നും മറ്റൊരു യാദൃശ്ചികത. വൻകുടലിലെ അണുബാധയെ തുടർന്ന് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെയാണ് ഇർഫാൻ ഖാൻ മരിച്ചത്. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂറി​​​​െൻറ വ്യത്യാസത്തിലാണ് വ്യാഴാഴ്ച്ച രാവിലെ ഋഷി കപൂറും ഓർമയാവുന്നത്. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തി​​​​െൻറ അന്ത്യം.

LATEST VIDEO

Full View
Tags:    
News Summary - goldman gone behind valighan -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.