കൂടിച്ചേരലുകളുടെ കാലം

നോമ്പുകാലം കൂട്ടുകാരുടെയും നാട്ടുകാരുടെയും കൂടിച്ചേരലാണ്. ആഘോഷമായി തന്നെയാണ് അനുഭവപ്പെടുക. എല്ലാവരെയും ഒരുമിച്ച് ഒരേസമയം ഒരിടത്ത് കാണാൻ സാധിക്കുകയെന്നത് വലിയ കാര്യമാണ്​​.

നാട്ടിലെ ക്ലബുകളുടെ ഇഫ്​താർ സംഗമങ്ങൾ മതസൗഹാർദത്തി​​​െൻറ വേദിയാണ്​. ഇരുപത്തഞ്ചു കൊല്ലമായി നോമ്പനുഷ്​ഠിക്കുന്ന സഹോദര മതസ്​ഥരായ സുഹൃത്തുക്കൾ നാട്ടിലുണ്ട്​. ​എല്ലാവരുംകൂടി ഒരുമിച്ചിരിക്കേണ്ട ആവശ്യമുണ്ടെന്നു പറഞ്ഞ് ഇവരൊക്കെ നോമ്പുതുറക്ക്​ ക്ഷണിക്കുേമ്പാൾ വല്ലാത്ത സ​േന്താഷം തോന്നാറുണ്ട്​.

നോമ്പുകാലം വ്യത്യസ്​ത ഋതുക്കളിലായി മാറിവരുന്നത് കൗതുകം ജനിപ്പിക്കാറുണ്ട്​. ചെറുപ്പത്തിൽ തണുപ്പുകാലത്തെ നോമ്പി​​​​െൻറ സമയത്ത് പുലർച്ചയുള്ള നമസ്​കാരം (സുബ്​ഹ്) കഴിഞ്ഞ് പള്ളിക്കു പുറത്ത് തീകായുമായിരുന്നു. കളികളും വിശേഷങ്ങളുമായി കുട്ടികളും മുതിർന്നവരും പങ്കുചേരും.

ഒറ്റക്ക് ഇതുവരെ നോമ്പ് തുറ​േക്കണ്ടതായി വന്നിട്ടില്ല. ഒന്നുകിൽ കുടുംബത്തി​​​െൻറ കൂടെയോ അ​െല്ലങ്കിൽ സമൂഹ നോമ്പുതുറയിലോ പ​െങ്കടുത്തിട്ടായിരിക്കും.

Tags:    
News Summary - Director Zakariya Ramadan Memories -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.