കണിമംഗലത്ത് ഉത്സവം മുടക്കാൻ തീവെച്ച കോളനിയെ കുറിച്ച് ഓർക്കുന്നുണ്ടോ 

കോളനി പ്രയോഗത്തെക്കുറിച്ചാണ്...  പ്രയോഗത്തിനുള്ളിൽ ചുരമാന്തുന്ന വയലൻസിനെക്കുറിച്ചാണ്... ഇന്ന് രാവിലെ ടി.വിയിൽ വന്ന സിനിമ അമർ അക്ബർ അന്തോണി. കെ.പി.എ.സി. ലളിത പൃഥ്വിരാജിനോട്: ''കണ്ടാലറിയാം ഇവളൊക്കെ പുറമ്പോക്ക് കോളനിയാണെന്ന്... അലവലാതികള്...."

കഴിഞ്ഞയാഴ്ച ടി.വിയിൽ വന്ന ഫ്രണ്ട്സ്. ശ്രീനിവാസൻ, മുകേഷ്, ജയറാം പാട്ടു പാടുന്നു... ശ്രീനിവാസൻ: "എന്നെപ്പോലെ സാധാരണക്കാർക്ക് പാടാനും ഡാൻസ് ചെയ്യാനും പറ്റുന്ന പാട്ടുണ്ടെങ്കിൽ മതി..." മുകേഷ്: അല്ല... അതിപ്പം ഈ കാട്ടുജാതിക്കാർക്കൊക്കെ പാടാൻ പറ്റുന്ന പാട്ടേതാ...?"

ഇടയ്ക്കൊക്കെ ടി.വിയിൽ വരുന്ന പെരുച്ചാഴി. മോഹൻലാൽ: "ലുലു മാളിൽ കേറിയ അട്ടപ്പാടികൾ..."

എഴുതിയവരും പറയിച്ചവരും പറഞ്ഞവരും മിക്കവാറും കേൾക്കുന്ന/കാണുന്നവരും 'സ്വാഭാവിക'മെന്നോണം ആസ്വദിച്ച 'ഹാസ്യ'മാണിത്. അത്രമേൽ സ്വഭാവികമായി ജാതി ഹിംസ നമ്മളിൽ ആന്തരവൽക്കരിക്കപ്പെട്ടിരിക്കുന്നു.

ഈ സ്വാഭാവികതയുടെ ഏറ്റവും ഹിംസാത്മകമായ കഴ്ചയാണ് ആറാം തമ്പുരാൻ. കണിമംഗലത്ത് ഉത്സവം നടത്താന്‍ നിങ്ങള്‍ തീയിട്ടു കളഞ്ഞ ആ കോളനിയുടെ കാര്യത്തില്‍ എന്തെങ്കിലും തിരുത്തിന് സാധ്യതയുണ്ടോ?

'കണിമംഗലത്ത് ഉത്സവം നടക്കണമെങ്കില്‍ കുളപ്പുള്ളിയില്‍നിന്നും തിരുവാഭരണം കൊണ്ടുവരണം. തിരുവാഭരണം വിട്ടുകൊടുക്കാന്‍ കുളപ്പുള്ളിക്കാര്‍ തയ്യാറല്ല. അങ്ങനെ കഴിഞ്ഞ പതിനാറ് വര്‍ഷങ്ങളായി ഉല്‍സവം മുടങ്ങിക്കിടക്കുന്നു. ഉത്സവം എന്ന ജനകീയാഘോഷത്തിന് (അനുഷ്ഠാനത്തിന്) ജഗന്നാഥന്‍റെ നേതൃത്വത്തില്‍ കളമൊരുങ്ങുന്നു. കലക്ടറും പൊലീസും അടങ്ങുന്ന ഭരണകൂടം കണിമംഗലം ഗ്രാമത്തെ സഹായിക്കുന്നുണ്ട്. കോളനിക്ക് തീപിടിച്ചുവെന്ന വാര്‍ത്തയാണ് ഉത്സവ സ്ഥലത്തുനിന്നും പൊലീസിനെ മാറ്റുന്നതിനായി ഉപയോഗിക്കുന്നത്. കത്തിയമരുന്ന കോളനിയും നിരാലംബരാകുന്ന 'കോളനിമനുഷ്യരും' അവര്‍ നേരിടുന്ന ദുരന്തവും ഉത്സവ നടത്തിപ്പിനേക്കാള്‍ പ്രധാന്യം കുറഞ്ഞ കാഴ്ചകളായി സിനിമയുടെ ദൃശ്യപരിധിക്കുവെളിയില്‍ കത്തിയമര്‍ന്നുപോയി.'

Tags:    
News Summary - colony usage in malayala cinema kp jayakumar facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.