പുഗ്ഗൊൽത്തും; വൈറലായി 'അൽ മലപ്പുറം'

കശാപ്പ് നിരോധനം കേരളത്തിൽ വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. നിരവധിപേരാണ് നിരോധനത്തെ എതിർത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. പലരും പല തരത്തിലുള്ള പ്രതിഷേധങ്ങളാണ് നടത്തിയത്. അതിൽ നിന്ന് ഏറെ വ്യത്യസ്തതയുള്ള പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന 'അൽ മലപ്പുറം' എന്ന വിഡിയോ. 

മലപ്പുറത്തു നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാർ പുറത്തിറക്കിയ വിഡിയോയിൽ നിരോധന രാഷ്ട്രീയത്തെയും വർഗീയ ധ്രുവീകരണത്തെയുമാണ് എതിർക്കുന്നത്. മലപ്പുറത്തെ കുറിച്ചുള്ള വാർപ്പ് മാതൃകകളെ പൊളിക്കുന്നുമുണ്ട് ഈ വിഡിയോ. അൽ മലപ്പുറം അഥവാ അദ്ഭുതമാണീ മലപ്പുറം എന്നാണ് മുഴുവൻ പേര്. ആഷിഖ് അയ്മര്‍ ഒരുക്കിയ പ്രതിഷേ വിഡിയോയിൽ മലപ്പുറത്തെ ഫുട്ബാളും ബീഫും മതേതരത്വവും എല്ലാം പ്രതിപാദിക്കുന്നുണ്ട്. മലപ്പുറം സ്ലാങിലാണ് വീഡിയോയിലുള്ളവർ സംസാരിക്കുന്നത്. ഉള്ളും പള്ളേം നെറക്കാനാണെങ്കി ഇങ്ങട്ട് പോന്നോളീ, നേരെമറിച്ച് ഈടെള്ളോരെ സുഖവും സ്വൈര്യവും കെടുത്താനാണെങ്കി ഇജ്ജൊക്കെ പുഗ്ഗൊൽത്തും (മനസും വയറും നിറക്കാനാണെങ്കി ഇങ്ങോട്ട് വന്നോളൂ, ഇവിടെയുള്ളവരുടെ സുഖവും സമാധാനവും കളയാനാണെങ്കിൽ അത് നടക്കില്ല) എന്ന് പറഞ്ഞാണ് വിഡിയോ അവസാനിക്കുന്നത്. 
 

Tags:    
News Summary - Al Malappuram viral video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.