ആന്‍റണി വർഗീസ് പെപ്പെ, സൂര്യ
തമിഴ് സൂപ്പർ സ്റ്റാർ സൂര്യയോടൊപ്പം നിൽക്കുന്ന ആന്‍റണി വർഗീസ് പെപ്പെയുടെ ചിത്രമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. താരം തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ വിശ്വനാഥ് ആൻഡ് സൺസിന്‍റെ സെറ്റിൽ വെച്ചാണ് താൻ താരത്തെ കണ്ടതെന്നും ഈ ചിത്രം പങ്കുവെക്കാൻ 276 ദിവസം കാത്തിരുന്നുവെന്നും താരം കുറിച്ചു.
'മറ്റൊരു ഫാൻ ബോയ് നിമിഷം കാമറയിൽ പകർത്തി. ഈ ചിത്രം പങ്കുവക്കാൻ 276 ദിവസമാണ് കാത്തിരുന്നത്. വിശ്വനാഥ് ആൻഡ് സൺസ് എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയത്. അവിടെ വെച്ച്, കഠിനമായ ഒരു സംഘട്ടന രംഗം അദ്ദേഹം മികച്ചതാക്കി മാറ്റുന്നത് ഞാൻ കണ്ടു. അദ്ദേഹവുമായി സംസാരിക്കാനും ഒരു ഫ്രെയിമിൽ ഒരുമിച്ചെത്താനും കഴിഞ്ഞതിൽ വലിയ സന്തോഷം. സൂര്യ സാറിനും പ്രിയപ്പെട്ട വെങ്കി അറ്റ്ലൂരിക്കും ഒരു ബ്ലോക്ക്ബസ്റ്റർ യാത്ര ആശംസിക്കുന്നു' ചിത്രം പങ്കുവെച്ചുകൊണ്ട് ആന്റണി പെപ്പെ കുറിച്ചു.
ചിത്രത്തിനുതാഴെ വലിയ പ്രതികരണങ്ങളാണ് എത്തുന്നത്. സൂര്യയുടെ വരാനിരിക്കുന്ന ചിത്രമായ സൂര്യ 47ൽ പെപ്പെ ആണോ വില്ലനായെത്തുന്നത് എന്ന ചോദ്യമാണ് അധികം പേരും ചോദിക്കുന്നത്. ഇരുവരെയും ഒന്നിച്ച് ഒരു സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും എത്രയും പെട്ടെന്ന് അത് ഉണ്ടാകട്ടെയെന്നും മറ്റു ചിലർ കുറിച്ചു.
വിശ്വനാഥ് ആൻഡ് സൺസിന്റെ ആദ്യ ടീസർ ഈ അടുത്താണ് നിർമാതാക്കൾ പുറത്തുവിട്ടത്. ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ടീസർ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടത് ലക്ഷകണക്കിന് ആളുകളാണ്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് ടീസർ. സൂര്യക്കൊപ്പം മമിത ബൈജുവാണ് നായികയായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.