??????? ????? ??.??.??.??? ???????????? ?????? ?? ?????????? ????????????

‘ബേണ്‍ മൈ ബോഡി’ ഹ്രസ്വ ചിത്രം എം.ബി.ബി.എസ് പുസ്തകത്തില്‍

കോഴിക്കോട്: 2015ല്‍ യൂട്യൂബിലൂടെ  ജനങ്ങള്‍ക്കിടയില്‍ തരംഗമായ ആര്യന്‍ കൃഷ്ണ മേനോന്‍െറ ബേണ്‍ മൈ ബോഡി ഹ്രസ്വ ചിത്രം എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ പുസ്തകത്തില്‍ റഫറന്‍സായി ഇടംപിടിച്ചു. ഫോറന്‍സിക് വിഷയത്തിന്‍െറ റിവൈസ്ഡ് എഡിഷനിലാണ് ഹ്രസ്വ ചിത്രം വിശദമാക്കുന്നത്. ചിത്രത്തിന്‍െറ കവര്‍ ഫോട്ടോ സഹിതമാണ് റഫറന്‍സുള്ളത്.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടിനാണ് ആര്യന്‍ കൃഷ്ണ മേനോന്‍െറ ബേണ്‍ മൈ ബോഡി യൂട്യൂബില്‍ റിലീസ് ചെയ്യുന്നത്. സ്ത്രീകളുടെ മൃതശരീരത്തെപോലും ഭോഗിക്കുന്ന മോര്‍ച്ചറി സൂക്ഷിപ്പുക്കാരനെക്കുറിച്ചാണ് ചിത്രം ഇതിവൃത്തമാകുന്നത്. ഇതിനോടകം കാല്‍ കോടിയിലധികം പേരാണ് ചിത്രം യുട്യൂബില്‍ കണ്ടത്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, മരണശേഷം സ്ത്രീകളുടെ മൃതദേഹം പോലും പീഡനത്തിനിരയാക്കുന്നുവെന്നത് തുറന്നുകാട്ടുന്ന ചിത്രം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനു തുടര്‍ച്ചയായാണ് ഇപ്പോള്‍ എം.ബി.ബി.എസ് മൂന്നാം വര്‍ഷവിദ്യാര്‍ഥികളുടെ ഫോറന്‍സിക് പാഠ പുസ്തകത്തില്‍ ഹ്രസ്വ ചിത്രം റഫറന്‍സായുള്ളത്.

വി.വി. പിള്ള എഡിറ്റ് ചെയ്ത ടെക്സ്റ്റ് ബുക് ഓഫ് ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് ടോക്സിക്കോളജി എന്ന പുസ്തകത്തിന്‍െറ 17ാമത് എഡിഷനിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടോക്സിക്കോളജിയില്‍ ഇന്ത്യയിലെതന്നെ അവസാനവാക്കാണ് വി.വി. പിള്ള. ശവരതി എന്ന രോഗാവസ്ഥയെക്കുറിച്ച് വിശദമാക്കുന്ന ഭാഗത്താണ് ഹ്രസ്വ ചിത്രം പരാമര്‍ശിക്കപ്പെടുന്നത്.
 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.