സ്​മാർട്ട്​ ഫോൺ ഉ​ണ്ടോ; സിനിമയെടുക്കൂ സമ്മാനം നേടൂ

ദുബൈ: കൈയ്യിൽ സ്​മാർട്ട്​ ഫോണും ഉള്ളിൽ സിനിമാ പ്രേമവുമുണ്ടോ. എങ്കിൽ ബ്രിട്ടീഷ്​ കൗൺസിൽ നടത്തുന്ന ഷോർട്ട്​ ഫിലിം ഫെസ്​റ്റിവലിൽ പ​െങ്കടുക്കാം. സ്​മാർട്ട്​ ഫോൺ ഉപയോഗിച്ച്​ മൂന്ന്​ മിനിറ്റ്​ ദൈർഘ്യമുള്ള ലഘുചി​ത്രമാണ്​ നിർമിക്കേണ്ടത്​. ഇത്​ കൗൺസിലി​​​െൻറ സ്​മാൾ സ്​ക്രീൻ, ബിഗ്​ ഫിലിം ഫെസ്​റ്റിവലിൽ പ്രദർശിപ്പിക്കാം. അടുത്ത മാർച്ചിലാണ്​ ഇൗ ഒാൺലൈൻ ഫെസ്​റ്റിവൽ നടക്കുക. ഇതിൽ നിന്ന്​ നാല്​ മികച്ച ചിത്രങ്ങൾ കണ്ടെത്തും. സിനിമാ രംഗത്തെ മികച്ച പരിശീലനമാണ്​ വിജയികളെ കാത്തിരിക്കുന്നത്​. ജി.സി.സി നിവാസികളും യു.കെയിൽ താമസമാക്കിയ ഗൾഫ്​ രാജ്യക്കാരും www.britishcouncil.com.kw/en എന്ന വെബ്​ സൈറ്റിൽ 2018 ജനുവരി 31 വരെ എൻട്രികൾ നൽകാം. മൽസരാർഥികൾക്ക്​ 25 വയസിൽ താഴെയായിരിക്കണം പ്രായം. 

സംശയങ്ങൾ smallscreenbigfilm@britishcouncil.org എന്ന ഇ മെയിൽ വിലാസത്തിൽ അറിയിച്ചാൽ​ മറുപടി ലഭിക്കും. എങ്ങനെയാണ്​ സിനിമ പിടിക്കേണ്ടതെന്ന്​ അറിയില്ലാത്തവരെ സഹായിക്കാൻ സ്​മാർട്​ഫോൺ ഫിലിം ഗൈഡ്​ ഫെസ്​റ്റിവൽ വെബ്​സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്​. ജി.സി.സിയിലേയും യു.കെയിലേയും പ്രമുഖരായ സിനിമാ പ്രവർത്തകർ അടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന 20 സിനിമകളാണ്​ ഒാൺലൈൻ ഫെസ്​റ്റിവലിൽ പ്രദർശിപ്പിക്കുക. 2018 മാർച്ച്​ 15 മുതൽ 25 വരെയാണ്​ പ്രദർശനം. എമിറാത്തി ഡയറക്​ടർ അബ്​ദുല്ല അൽ കാബി, ബ്രിട്ടീഷ്​ ചലച്ചിത്ര പ്രവർത്തകൻ ആസിഫ്​ കപാഡിയ, ഇംഗ്ലീഷ്​ നടിയും എഴുത്തുകാരിയുമായ ആലിസ്​ ലോവ്​ എന്നവരാണ്​ ജൂറി അംഗങ്ങൾ.

Tags:    
News Summary - smart phone-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.