ഫെഫ്​കയുടെ വനിതാ വിങ്ങിന്​​ അഭിനന്ദനവുമായി ഡബ്ല്യു.സി.സി

തിരുവനന്തപുരം: ഫെഫ്​കയുടെ വനിതാ വിങ്ങിന്​ അഭിനന്ദനവുമായി വിമൻ ഇൻ സിനിമാ കലക്​ടീവ്​. തുല്യതയിൽ വിശ്വസിക്കുന്ന എല്ലാവർക്കും അഭിമാനിക്കാവുന്ന നിമിഷമാണിത്​. ചലച്ചിത്ര സംഘടന നേതൃത്വം 89 വർഷം അന്ധമായിരുന്നു. 90ാം വർഷം അത്​ സ്വയം മാറാൻ തയാറായിരിക്കുന്നു​െവന്നും ഇൗ മാറ്റത്തിന്​ കൊടിപിടിച്ചതിൽ​ ആഹ്ളാദിക്കാമെന്നും ഡബ്ല്യു.സി.സിയു​െട ഫേസ്​ ബുക്ക്​ പോസ്​റ്റിൽ പറയുന്നു.

ഫേസ്​ ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ രൂപം: 

പരമാധികാര സമിതിയിൽ നേരിട്ട് സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര തൊഴിലാളി സംഘടനയായി ഫെഫ്ക്ക ഇന്നു മുതൽ മാറി എന്നതിൽ ഓരോ ഡബ്ല്യു.സി.സി. അംഗത്തിനും തുല്യതയിൽ വിശ്വസിക്കുന്ന ഞങ്ങൾക്കൊപ്പം നിൽക്കാൻ മനുഷ്യത്വം കാണിച്ച ഓരോ വ്യക്തിക്കും അഭിമാനിക്കാതെയും ആഹ്ലാദിക്കാതെയും വയ്യ.
അതായത് 89 വർഷവും നമ്മുടെ ചലച്ചിത്ര സംഘടനാ നേതൃത്വം അന്ധമായിരുന്ന യാഥാർത്യത്തിൽ നിന്നും തൊണ്ണൂറാമത്തെ വർഷം സ്വയം മാറാൻ അവർ സന്നദ്ധരായിരിക്കുന്നു. ഈ മാറ്റത്തിന് പോയ വർഷം നാം ഉയർത്തിയ കൊടി ഒരു നിമിത്തമായതിൽ നമുക്ക് അഭിമാനിക്കാം , ആഹ്ലാദിക്കാം. സ്ത്രീകൾക്ക് സവിശേഷ പ്രശ്നങ്ങളുണ്ട് എന്ന് തിരിച്ചറിയാതെ ഇന്നും അന്ധതയിൽ കഴിയുന്ന ഓരോ സംഘടനക്കും ഇതൊരു മാതൃകയായി മാറട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.

 

Full View
Tags:    
News Summary - WCC Congratulate Fefka Womens Wing - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.