വിശാഖപട്ടണം ദുരന്തം: കേൾക്കുന്നതും വായിക്കുന്നതും പോലും ദുഃഖം -ദുൽഖർ

വിശാഖപട്ടണം: ആർ.എൽ വെങ്കടപുരത്തെ എൽ.ജി പോളിമർ ഇൻഡസ്​ട്രീസിൽ നിന്ന്​ വാതക ചോർച്ച മൂലമുണ്ടായ ദുരന്തത്തിൽ ദുഃഖം പങ്കുവെച്ച്​ സിനിമ താരം ദുൽഖർ സൽമാൻ. സംഭവത്തിൽ വല്ലാതെ ദുഃഖം തോന്നുന്നുവെന്ന്​ താരം അഭിപ്രായപ്പെട്ടു.

‘‘വിശാഖപട്ടണം വാതക ചോർച്ച ദുരന്തത്തിൽ അഘാതമായ ദുഃഖം തോന്നുന്നു. അതേക്കുറിച്ച്​ കേൾക്കുന്നതും വായിക്കുന്നതും പോലും വേദനിപ്പിക്കുന്നു. ദുരന്ത ബാധിതർക്കും അവരുടെ കുടുംബത്തിനും പ്രാർഥനകൾ. ദുരന്തത്തിനിരയായവരെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച്​ അവരുടെ ജീവൻ രക്ഷിച്ച യുവാക്കളോടും പ്രദേശവാസികളോടും ബഹുമാനം തോന്നുന്നു. ’’-ദുൽഖർ സൽമാൻ ഫേസ്​ബുക്കിൽ കുറിച്ചു. 

എട്ടു വയസുകാരി ഉൾപ്പെടെ 11 പേർക്കാണ്​ വാതക ചോർച്ച മൂലമുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്​ടമായത്​​. 

Tags:    
News Summary - vishakhapatanam gas leakage; extremely sad said dulquer salman -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.