വിനോദ്​ ഖന്നക്ക് ദാദാ സാഹെബ്​ ഫാൽക്കെ പുരസ്കാരം

ന്യൂഡൽഹി: പ്രമുഖ ബോളിവുഡ്​ നടൻ വിനോദ്​ ഖന്നക്ക് ദാദാ സാഹെബ്​ ഫാൽക്കെ പുരസ്കാരം​. 65ാമത്​ ദേശീയ ചലച്ചിത്ര അവാർഡ്​ നിർണയ സമിതി ഏകകണ്​ഠമായാണ്​ അവാർഡിനായി വിനോദ്​ ഖന്നയെ തെരഞ്ഞെടുത്തത്​. 

അമർ അക്ബർ ആന്‍റണി, ഇൻസാഫ്’, ദ ബേണിങ് ട്രെയിൻ, ‘മുക്കന്ദർ കാ സിക്കന്ദർ’ എന്നിവയുള്‍പ്പെടെ 140ഒാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1970-80 കാലഘട്ടത്തിലെ ഒരു മുൻനിര നായകനായിരുന്നു ഖന്ന.

1997 ൽ ഭാരതീയ ജനത പാർട്ടിയിൽ ചേർന്ന അദ്ദേഹം 1998ൽ ഗുർ‌ദാസ്‌പൂർ മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002 മുതൽ 2004 വരെ ഖന്ന കേന്ദ്ര ടൂറിസം വകുപ്പുമന്ത്രിയായിരുന്നു. 2014ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് വിനോദ് ഖന്ന അന്തരിച്ചത്. 

Tags:    
News Summary - Vinod Khanna conferred Dadasaheb Phalke Award posthumously

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.