Posted On
date_range Updated On
date_range സാന്ദ്രയെ മർദിച്ചിട്ടില്ല; കേസ് കെട്ടിച്ചമച്ചത് -വിജയ് ബാബു
തനിക്കെതിരെ സാന്ദ്ര തോമസ് നൽകിയ കേസ് കെട്ടിച്ചമച്ചതെന്ന് നടൻ വിജയ് ബാബു. തന്‍റെ ബിസിനസ് പ്രോപർട്ടി തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് സാന്ദ്രയും ഭർത്താവും തനിക്കെതിരെ കേസ് നൽകിയതെന്നും വിജയ് ബാബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മര്‍ദിച്ചുവെന്ന് കാണിച്ച് സാന്ദ്രാ തോമസ് വിജയ് ബാബുവിനെതിരെ എളമക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓഫീസില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കത്തിനിടെ തന്നെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സാന്ദ്ര നല്‍കിയിരിക്കുന്ന പരാതി. സാന്ദ്ര ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.