ബോളിവുഡ്​ താരം കാദർ ഖാൻ അന്തരിച്ചു

മുംബൈ: ബോളിവുഡ്​ ചലച്ചിത്ര താരവും തിരക്കഥാകൃത്തുമായ കാദർ ഖാൻ(81) അന്തരിച്ചു. കാനഡയിലെ ആശുപത്രിയിൽ വെച്ച്​ തിങ്കളാഴ്​ച വൈകീട്ട്​ ആറിനായിരുന്നു അന്ത്യം. പ്രൊഗ്രസീവ്​ സൂപർ ന്യൂക്ലിയർ പാൾസി എന്ന അസുഖം ബാധിച്ച്​ ഒാർമ ശക്തിയും ശരീരത്തി​​​െൻറ സന്തുലിതാവസ്​ഥയും നഷ്​ടപ്പെട്ട കാദർ ഖാൻ​ ഏറെ നാൾ കിടപ്പിലായിരുന്നു.

തിങ്കളാഴ്​ച ഉച്ചയോടെയാണ്​ ആ​രോഗ്യനില വഷളായത്​. മുഴുവൻ കുടുംബവും കാനഡയിൽ ആയതിനാൽ കാദർ ഖാ​​​െൻറ അന്ത്യകർമങ്ങൾ കാനഡയിൽ തന്നെ നടക്കുമെന്ന്​ മകൻ സർഫറാസ് ഖാൻ​ പറഞ്ഞു.

കാബൂളിൽ ജനിച്ച കാദർ ഖാൻ 1973ൽ പുറത്തിറങ്ങിയ ‘ദാഗ്​’ എന്ന ചിത്രത്തിലൂ​െടയാണ്​ ത​​​െൻറ അഭിനയ ജീവിതം ആരംഭിക്കുന്നത്​. 250ഒാളം ചിത്രങ്ങൾക്ക്​ സംഭാഷണം രചിച്ചു. 300ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യ വേഷങ്ങളായിരുന്നു അദ്ദേഹം ഏറെയും ചെയ്​തിരുന്നത്​. വില്ലനായും വേഷമിട്ടിട്ടുണ്ട്. സിനിമാതാരമാവുന്നതിനു മുമ്പ്​ രന്ദിർ കപൂർ-ജയ ബച്ചൻ ജോഡി അഭിനയിച്ച ‘ജവാനി ദിവാനി’ എന്ന ചിത്രത്തിന്​ സംഭാഷണമെഴുതിയിട്ടുണ്ട്​.

Tags:    
News Summary - Veteran Actor-writer Kader Khan Passes Away at 81 After Prolonged Illness -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.