ഗൗരിയുടെ മരണം പുതിയ പോരാളികളെ സൃഷ്​ടിച്ചു -പ്രകാശ്​ രാജ്​

ബംഗളൂരു: ഗൗരി ല​േങ്കഷി​​​​െൻറ മരണം പുതിയ പോരാളികളെ സൃഷ്​ടി​െച്ചന്ന്​ നടൻ പ്രകാശ്​ രാജ്​. കഴിഞ്ഞ സെപ്​റ്റംബറിൽ വെടിയേറ്റ്​ കൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരി ല​േങ്കഷി​​​​െൻറ 56ാം ജന്മദിനത്തിൽ ബംഗളൂരു ടൗൺഹാളിൽ ഗൗരി മെമ്മോറിയൽ ട്രസ്​റ്റ്​ സംഘടിപ്പിച്ച ‘ഗൗരി ദിന’ത്തിൽ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. ഗൗരി ഉയർത്തിയ ശബ്​ദങ്ങളൊന്നും നിശ്ശബ്​ദമാക്കപ്പെട്ടിട്ടില്ല. അതിപ്പോഴും ഉയർന്നുകേൾക്കുകയാണ്​. സമൂഹത്തിന്​ വേണ്ടിയും അനീതിക്കെതിരെയും സംസാരിക്കുന്നവർ മരിച്ചാൽ ആ ശബ്​ദങ്ങൾ നിലക്കില്ല. ഒരു മരം തളിർക്കുംപോലെ പുതുശബ്​ദങ്ങൾ ഉയർന്നുവരും. ചില മരണങ്ങൾ​ കൊണ്ട്​ ചില പിറവികളാണ്​ സംഭവിക്കുക. രോഹിത്​ വെമുലയുടെ മരണം കനയ്യ കുമാറിനെയും ഷഹ്​ല റാഷിദിനെയും പോലെയുള്ളവരെ സൃഷ്​ടിച്ചു. ഗുജറാത്തിൽ ഗോരക്ഷകഗുണ്ടകളാൽ കൊല്ലപ്പെട്ട ദലിതുകളിൽനിന്നാണ്​ ജിഗ്​നേഷ്​ മേവാനി പിറന്നത്​.

ഗൗരിയെ വെടിവെച്ചിട്ടപ്പോഴാണ്​ ഞാനും എന്നെപ്പോലെ പലരും സൃഷ്​ടിക്കപ്പെട്ടത്​. ഗൗരിയുടെ മരണത്തിന്​ വെറുമൊരു ആദരാഞ്​ജലിയല്ല അർപ്പിക്കേണ്ടത്​. കൊലക്കുപിന്നിലുള്ള ശക്തികൾക്കെതിരെ ശബ്​ദമുയർത്തി ​േപാരാടണം. ഫാഷിസ്​റ്റ്​ ശക്തികളുടെ തനിനിറം സമൂഹത്തിന്​ മുന്നിൽ വെളിപ്പെടുത്തി ഗൗരിക്ക്​ ആദരാഞ്​ജലി നൽകണം ^പ്രകാശ്​ രാജ്​ പറഞ്ഞു. ചിരകാല സുഹൃത്തായിരുന്ന ഗൗരിയുടെ മരണം തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും താനിപ്പോൾ നടത്തുന്ന പോരാട്ടത്തി​​​​െൻറ പ്രചോദനം ഗൗരിയാണെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസത്തി​​​​െൻറ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞെന്നും അധികകാലം അത്​ മുന്നോട്ടുപോകില്ലെന്നും പ്രകാശ്​ രാജ്​ കൂട്ടിച്ചേർത്തു. 

ഗൗരി ല​േങ്കഷി​​​​െൻറ ആത്​മാവിന്​ നീതി കിട്ടണമെങ്കിൽ കർണാടകയിൽ ബി.ജെ.പി പരാജയപ്പെടണമെന്ന്​ ജിഗ്​നേഷ്​ മേവാനി എം.എൽ.എ പറഞ്ഞു. ഗോമാതാവും മതവും മാത്രം അജണ്ടയാക്കിയ ബി.ജെ.പി കേ​െസടുത്ത്​ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും മേവാനി പറഞ്ഞു. 

ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാക്കളായ കനയ്യ കുമാർ, ഷഹ്​ല റാഷിദ്​, ഉമർ ഖാലിദ്​, മനുഷ്യാവകാശ പ്രവർത്തകരായ ടീസ്​റ്റ സെറ്റൽവാദ്​, ഇറോം ശർമിള, സ്വാതന്ത്ര്യസമര സേനാനി ദൊ​ൈരസ്വാമി, ഗൗരിയുടെ സഹോദരി കവിത ല​േങ്കഷ്​, അലഹബാദ്​ സർവകലാശാല വിദ്യാർഥി റിച്ച സിങ്​, രോഹിത്​ വെമുലയുടെ മാതാവ്​ രാധിക വെമുല തുടങ്ങിയവരും ചടങ്ങിൽ പ​െങ്കടുത്തു. ബംഗളൂരു സ്വദേശിയായ ആരതി, പുണെയിൽനിന്നുള്ള ഗായക സംഘമായ കബിർ കലാമഞ്ച്​, വിപ്ലവ സംഗീതജ്​ഞൻ ടി.എം. കൃഷ്​ണ എന്നിവർ റാപ്​, ഫോക്​, ക്ലാസിക്കൽ സംഗീത പരിപാടികളുമായി അരങ്ങിലെത്തി. ഗൗരിയുടെ രചനകളുടെ സമാഹാരവും ഗൗരിയുടെ മരണത്തെതുടർന്ന്​ എഴുതപ്പെട്ട കവിതകളുടെ സമാഹാരവും ചടങ്ങിൽ പുറത്തിറക്കി​. 

Tags:    
News Summary - She Has Sprouted New Voices Like Trees: Prakash Raj on Gauri Day- Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.